Wednesday, February 13, 2008

പാവങ്ങളുടെ deccan (തുച്ച മായ വിലക്ക് തുച്ചമായ service)

അങ്ങനെ വീണ്ടും ഒരു flight യാത്ര... എന്റമ്മോ ചീപെസ്ട്ട് prici-nu ചീപെസ്ട്ട് സര്‍വീസ്‌ provide ചെയ്യുന്ന നമ്മുടെ deccan ചേട്ടനായിരുന്നു ഇത്തവണയും ശരണം ....
ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് പറക്കാനുള്ള ഏക ആശ്രയം ആണ് deccan... പക്ഷെ ഈ ചതി ഇത്തവണയെങ്കിലും ഒഴിവാക്കാമായിരുന്നു......പണ്ടു മോന് ചോറു കൊടുക്കാനായി നാട്ടില്‍ പോയപ്പോള്‍ 2 മണികൂര്‍ എയര്‍പോര്‍ട്ടില്‍ ഇട്ടു നട്ടം തിരിച്ചതിന്റെ ചൂടു പൂര്‍ണമായും ആറിയിട്ടില്ലയിരുന്നു.... അതിന് മുന്നേ daccan ചേട്ടന്‍ വീണ്ടും ingane....


"kingfisher" എന്ന വമ്പന്‍ മാരുടെ കോസ്റ്റ് താങ്ങാന്‍ മേലാതതിനാലാണ് ഞങ്ങള്‍ നിന്നെ അഭയം praaapikkunnathu.... അപ്പോള്‍ നീ ഇങ്ങനെ ഒക്കെ കാണിക്കാന്‍ കൊള്ളാമോ? അല്ല ശരിയാണോ?
6 മണിക്ക് പുറപ്പെടും എന്ന് പറഞ്ഞാല്‍ atleast 7manikkenikilum പുറപ്പെടെണ്ടേ? 8 മണിക്ക് നാടിലെത്തും എന്ന് കരുതി എല്ലാം പ്ലാന്‍ ചെയ്തിരുന്നതല്യോ.... നീ 10 മണിക്കേ പുറപ്പെടുല്ലുന്ന് എന്ന് ഞങ്ങള്‍ ഗണിച്ചരിയുമോ?


kingfisher നിന്നെ മേടിചെന്നു അറിഞ്ഞപ്പോള്‍ ഒരു അശ്വാസമുണ്ടായിരുന്നു... ഇനിയെങ്കിലും നിന്റെ സെര്‍വിസിനൊരു കൃത്യത വരുമെന്ന്..... "തല്ലണ്ട അമ്മാവാ ഞാന്‍ നന്നവീല " എന്നതാണോ മോനേ deccane നിന്റെ വേദ വാക്യം....


പിന്നെ ആകെ ആശ്വാസം തൊണ്ട നനക്കാനായി കിങ്ങ്ഫിശേരിന്റെ ബോട്ടിലെ ഇല്‍ ഒരു കുപ്പി പച്ച വെള്ളം തരുന്നതാണ്..... പിന്നെ പഴയ വീഞ്ഞു പുതിയ കുപ്പ്പെലെന്ന പോലെ blue ഉടുത്തു ഗോതാവില്‍ ഇറങ്ങുന്ന penkuttikale ചുവപ്പ്പുടുത്തു ഗോതാവില്‍ ഇറക്കി..... സത്യം പറഞ്ഞാല്‍ നീലയെക്കള്‍ ആ പെണ്മണികള്‍്ക്ക് ചുവപ്പ് ഉടുക്കുന്നതാ നല്ലത്.... ഗ്ലാമര്‍ ആയിട്ടുണ്ട്‌.....
അതൊഴിച്ചാല്‍ deccane "നിനക്കു ഒരുമാറ്റവും ഇല്ല മച്ചാ"


കുറിപ്പ്: പിന്നെ എന്തൊക്കെ പറഞ്ഞാലും ടിക്കറ്റ് ഫെയര്‍ 500 രൂപ ആയിരിക്കുന്നിടത്തോളം കാലം അഭയം നീ താന്‍

Monday, February 04, 2008

കോളേജ് കുമാരന്‍..

ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ innale വീണ്ടും ഒരു സിനമായ്ക് പോയി..... എന്ത് പറയാനാ നെറ്റ് വഴി ticket ഇല്ലതതിനാല്‍ 3 മണിക്കേ PVR ഇല്‍ തമ്പടിച്ചു ഒരു സുഹൃത്ത് വഴി ടിക്കറ്റും ഒപ്പിച്ചു കാത്തിരുന്നു ഒരു "കോളേജ കുമാരനെ" കാണാന്‍....

എന്റമ്മേ "വധം" എന്ന വാകിന്റെ അര്ത്ധം അന്വര്‍ത്ഥം ആക്കും വിധം ഗംഭീര പ്രകടനമായിരുന്നു "മോഹന്‍ ലാലിന്റെത്".... എന്തായാലും "മൂല കഥ" എന്നൊരു സാധനം അതില്‍ ഇല്ല.... എവിടോന്നോക്കെയോ "ചപ്പും ചവറും" വലിച്ചെടുത്ത്‌ കഴുകി മിനുക്കി ഒരു സിനിമ ഉണ്ടാകിയിരിക്കുന്നു...... ലജ്ജാവഹം എന്നലാതെ ഒന്നും പറയേണ്ടതില്ല.... പിന്നെ ഓസിനു ആയതിനാല്‍ മാത്രം ഞാനും കണ്ണനും ആ അസിഡ് കുടിച്ചു...... കൂടെ കാശ് കൊടുത്തു കാണുന്നവരെ ഓര്ത്തു കളിയാക്കി ചിരിച്ചും PVR -ഇന്റെ മനോഹരിതയെ വര്‍ണ്നിച്ചും ഓരോര്തരുടെ വേഷ വിധാനങ്ങളെ പറ്റി paranjum സമയം കൊന്നു... സിദ്ദിക്കിന്റെ "പുതിയ മുടി" ഒഴിച്ചാല്‍ മറ്റൊനും ആ സിനിമയില്‍ കാണാനായി ഇല്ല.... എനിക്കിപ്പോള്‍ ഒരു equation ഓര്‍മ വന്നു

വാമനപുരം ബസ്സ് route + Mr. ബ്രഹ്മചാരി = കോളേജ് കുമാരന്‍..

"കഥയില്ല കഥ" എന്ന വിശേഷണം പോലും അതിന് യോജിക്കില്ലാ.... ആള്‍ക്കാരെ അകര്ഷിക്കാനായി പോസ്റ്ററില്‍ തല കൊടുക്കാനായി ഒരു ജോക്കേറെ എടുത്തിട്ടുണ്ട് അതില്‍.... വേരാരുമല്ല സുരാജ് വെഞ്ഞരന്മൂട്.... അവനും റോളില്ല.... സ്ക്രീന്‍ മുഴുവന്‍ "Mr. കുമാരന്‍" നിറഞ്ഞു നില്‍ക്കുകയാണ്‌.... വേറെ ഒരളുടെ മുഖംകൂടി ക്യാമറയില്‍ കൊള്ളത്തില്ല.... അതാവും റീസണ്‍....

എന്റെ അഭിപ്രായത്തില്‍ തല്ലിപൊളി അണേലും വര്‍ഷത്തില്‍ 3 പടമെങ്കിലും മോഹല്‍ ലാലിന്റെ പേരില്‍ ഇറങ്ങിയില്ലേല്‍ നാണക്കേടല്ലേ എന്ന് കരുതി ഏതോ മോഹന്‍ലാല്‍ ഫാന്സുകര്‍ കാശ് കളഞ്ഞു എടുത്ത പടമാണെന്നു തോന്നുന്നു...."കഷ്ടം" എന്നല്ലാതെ എന്താ പറയുക..... ഒന്നേ എനിക്ക് "Mr. കുമാരനോട്" പറയാനുള്ളൂ... "സ്വരം നന്നായിരിക്കുംപോളേ പാട്ടു നിര്‍ത്തിയാല്‍ കൊള്ളാം.."



കുറിപ്പ്: വേറെ ഒരു പണിയു ഇല്ലാതെ ഈച്ച അടിച്ചിരുക്കുകയാണെങ്കില്‍ മാത്രം പോയി കാണുക "സ്വന്തം കുമാരനെ...സോറി കാപ്ട്റ്റ്നെ "....