Friday, October 31, 2008

ചന്ദ്രിക


പുഞ്ചിരി തൂകുമെന്‍ വെണ്ണില ചന്ദ്രികേ,
നിന്‍ മിഴിയോരത്തയ് നില്‍പ്പുണ്ടോ അവനിന്നും?
മോഹത്തിന്‍ തേന്‍കണം ചോരിയുന്നതെന്തിനായ്?
നിശബ്ദമാം പ്രേമത്തിന്‍ തേന്മഴയോയിതു?

നിന്‍ കുളിര്‍ സ്പരശത്താല്‍് പുളകിതയായി ഞാന്‍
തഴുകി ഉണര്‍ത്തി നീ എന്നിലെ എന്നെയും..

ധൂതുമായ്‌ വന്നൊരാ എന്‍ പ്രിയ ചന്ദ്രികേ,
ചൊല്ലുക നീ ഇന്നവനുടെ ധൂതുകള്‍

ഭൂമിയല്‍ ഏവര്‍ക്കും ധൂതുമായ്‌ എത്തുന്ന
മോഹന ലാസ്യത്തില്‍ പോന്നിലാവല്ലേ നീ?

മറുപടി ഒതുവാന്‍ മോഹമുന്ടെന്കിലും
അരുതരുതെന്നോതും മാനസം എപ്പോളും...

മമ മിഴിയിലെ മൌനമാം കവിതതന്‍ ധൂതുകള്
ചൊല്ലുക ഇന്നു നീ അവനുടെ കര്ണ്ണത്തില്‍്..

മൂലോകം നിദ്രയില്‍ അറാടും ഈ നേരം..
അവനോടു മാത്രമായ് ചൊല്ലുക ഈ ധൂത്



Saturday, September 06, 2008

Operation Vijay:- Part1

തുടക്കം എങ്ങനെ ആയിരുന്നാലും ഒടുക്കം ഒരു സിനിമ സ്റ്റൈലില് ആയിരുന്നു.....
കുഞ്ഞിനെയും കൈയ്യിലേന്തി ഭാര്യയുടെ കൈപിടിച്ചു ഒരു നാടകിയമായ തിരിച്ചു ചെല്ലല്.... ഒരു പൊട്ടി(തെറി) മനസ്സില് ഉറപ്പിച്ചായിരുന്നു യാത്ര തിരിച്ചത്...

"യാത്ര"യിലെ യാത്ര വളരെ ക്ലേശം നിറഞ്ഞതാരിരുന്നു...എ.സി യുടെ മണം അടിച്ചാല് "വാള്" വയ്ക്കുന്നതു എന്റെ ഒരു ദൌര്ബല്യമാണ് .. ഇലക്ട്രോണിക് സിറ്റിയുടെ തീരത്തെങ്ങാനും ഇറങ്ങി തിരികെ മടങ്ങിയാലോ എന്ന് വരെ ആലോചിച്ചു പോയി...
അവസാനം എങ്ങനെ ഒക്കെയോ കൊല്ലം ടൌണില് എത്തിപെട്ടു ...

വെറും വയറ്റില് പൊട്ടി( തെറി ) ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടു മുന്നില് കണ്ടു കെ. എസ്. ആര്.ടി.സി ബസ് സ്റ്റാന്ഡില് ഇറങ്ങി പ്രാധമിക കരമ്മ്ങ്ങള് നിര്വഹിച്ചു "ഉടുപ്പി" ഹോട്ടലില് നിന്നും ഒരു ചായയും ഇഡ്ഡലിയുമ് അകത്താക്കി സാഹസിക "യാത്ര" ആരംഭിച്ചു....

അന്നാദ്യമായി ഓട്ടോയുടെ കുടുക്കത്തെ തോല്പ്പിച്ചുകൊണ്ട് എന്റെ നെന്ജിടിപ്പു 78 -, 82 രെന്ജില് ആയി ..... "ചത്തതിനൊക്കുമേ ജീവിചിരിക്കലും " എന്ന പഴമൊഴിയെ അന്വര്ദ്തം ആകി കൊണ്ടു ഞാന് ഓട്ടോയില് നിന്നും ഇറങ്ങി....
ഹനുമാന്റെ കൈയ്യില് ഗദ എന്നപോലെ എന്റെ കൈയ്യില് ചങ്കൂസ് നീണ്ടു നിവര്ന്ന് തോളിലമര്നിരുന്നു... ആകെ ബലം അതായിരുന്നു... (ഹനുമാന്റെ സന്തത സഹചാരി ആയി ഗദ മാറിയതെങ്ങനെ എന്ന് എനിക്ക് അപ്പോള് മനസിലായി ... )

പെട്ടെന്ന് എവിടെന്നോ കളഞ്ഞു കിട്ടിയപോലെ ഒരു ധൈര്യം എന്നെയും കണ്ണനെയും ആവാഹിച്ചു... ഞങ്ങള് ധൈര്യ പൂര്വ്വം വീട് വളപ്പിനകതെക്ക് കേറി... എവിടെന്നിന്നെന്നു അറിയില്ല പൊടുന്നനെ ഒരു കൂട്ടം ആള്ക്കാര് വീടിനകത്തും പുറത്തുമായി കൂടി.... മൊത്തത്തില് ഒരു അരക്ഷിതാവസ്ഥ.... എന്റെ പഞ്ചേന്ദ്രിയങ്ങള് മൊത്തം നിഷ്ക്രിയം ആയപോലെ....ഒന്നും കേള്ക്കാനും കാണാനും പറ്റാതെ ഒരു അവസ്ഥ..എങ്ങനെ അത് വിവരിക്കും എന്നറിയില്ല .. i totally lost myself for a moment .. എന്ന് englishilum "ഒരു നിമിഷം എന്നെ മറന്നു ഞാന് നിന്നു " എന്ന് മലയാളത്തിലും പറയാം... അതിനിടയില് ആരോ വിളിച്ചു പറഞ്ഞു "അകത്തേക്ക് വാ" ....
ആരതിയും ആര്പ്പുവിളിയും ഒന്നുമില്ലാതെ ഞാന് അകതെക്ക്ക് വലതുകാല് വച്ചു കയറി... അറിയാതെ എന്തോ ഒരു "നൊമ്പരം" എന്റെ ഉള്ളില് വിതുമ്പി....

ഒരു പക്ഷെ ഞാന് അറിയാതെ എന്റെ മനസ് നിലവിളക്കും ആരതിയും അര്പ്പുവിളികളുമായുള്ള ഗൃഹ പ്രവേശം കൊതി കണ്ടിരുന്നിരിക്കാം... ഏതായാലും എല്ലാവരും പ്രതീക്ഷിച്ച ഒരു യുദ്ധം അവിടെ ഉണ്ടായില്ല... ആരും ഒന്നും മിണ്ടിയില്ല... "പാസ് ദ പാര്സല് " പോലെ കുഞ്ഞിനെ കൈമാറി കൈമാറി കൊണ്ടേ ഇരുന്നു...

ദീപാവലിക്ക് അമിട്ടിനു തിരികൊലുതിയിട്ടു കണ്ണിറുക്കി കാതുപോത്തുന്ന കുട്ടി അല്പ്പ നിമിഷത്തെ നിസബ്ധതയ്ക്ക് ശേഷം ആ അമിട്ട് വെറും "ശ്സൂ" ആണെന്ന് മനസിലാക്കിയലുണ്ടാകുന്ന വികാരം ആയിരുന്നു എന്റെ മുഖ്ത്ത്... വെറുതെ കാത്തു പൊത്തി , പ്രതീക്ഷിച്ച പോലെ അമിട്ട് പൊട്ടാതത്തിന്റെ സങ്കടവും ഒപ്പം "ഹൊ രക്ഷപെട്ടു " അത് പൊട്ടീലല്ലോ എന്ന ഒരു ആശ്വാസവും...

Friday, August 22, 2008

പ്രതീക്ഷയുടെ വിടര്‍ന്ന നയങ്ങളുമായി ഞാന്‍ കൊല്ലത്തേക്ക്....

കല്യാണം കഴിഞ്ഞു ഭതൃ ഗൃത്തിലേക്ക് പോകുന്ന ഒരു പുതു പെണ്ണിന്റെ നെഞ്ഞിടിപ്പെന്തെന്നു ഞാന്‍ ഇന്നറിയിനു....
നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം..

Wednesday, July 30, 2008

നോവിന്‍ ബോംബ് മഴക്കാലം...

എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല....ഇതൊക്കെ ചെയ്യുന്നവരെ എണ്ണയിലിട്ട് പൊരിക്കാന്‍ തോന്നുന്നു.... മറ്റൊരു റ്റ്റാരിസ്ടായി മാരുകയാണോ ഞാന്‍....

എന്തിനീ നിരപരാതികളെ ചുട്ടു കൊള്ളുന്നു? ഞാന്‍ ഈ പറഞ്ഞതിനര്ടം അപരാതികളെ കൊല്ലനമെന്നല്ല.....
ഒന്നുമാത്രം ചിന്തിക്കൂ .... ഇനി നമ്മള്‍ ഈ ഭൂമിയില്‍ അത്ര കാലം കാണും? അതിനിടയില്‍ അസ്വ്ടിക്കനായില്‍ എത്ര എത്ര മനോഹരങ്ങളായ കാഴ്ചകള്‍, സംഭവങ്ങള്‍ ......... ആര്ക്കും ഇവിടെ ജീവിച്ചു കൊതി തീരുന്നില്ല....

വളരെ ക്ഷണികമായ ജന്മം.... അതില്‍ രക്ത കര പുരട്ടരുതെ .....
ഈ മനോഹര തീരത്ത് ഇനിയും ജന്മങ്ങള്‍ കൊതിക്കുന്ന മനസുകളെ കീറി മുറിക്കരുത്.....

നിങ്ങളും ജീവിക്കുക ഒരു മനുഷ്യനായി .... ഒരു ലോക പുത്രനായി....
അതില്‍ വര്‍ണ്ണ , മത, ജാതി ഭേതങ്ങളുടെ രക്തം വീഴ്തരുത്...
ഇതു എന്നിലെ നൊമ്പരമാണ്...
ഒത്തിരി നാളുകള്‍ക്കു ശേഷം വീണ്ടും ഒന്ന് ബ്ലോഗമ് എന്ന് വിചാരിച്ചു.. ഒരുപാടു സബ്ജെക്ടുള് മനസ്സില്‍ മിന്നു മഞ്ഞു... പക്ഷെ ഒന്നിനും എന്നെ പിടിച്ചു നിര്താനയില്ല.... അവസാനം ഞാന്‍ ആ തീരുമാനം എടുക്കാന്‍ നിര്ബന്ധിതയായി.... എന്തെന്നല്ലേ?
പെണ്ടിന്ഗ് വര്ക്ക് ഫിനിഷ് ചെയ്യാം എന്ന്.....

Monday, April 28, 2008

a light refreshment...

ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

a song form: achuvettante veedu
this lines givig me a light refreshment...

തിരികേ മടങ്ങുവാന് തീരത്തടുക്കുവാന് ഞാനും....

ശരിക്കും മനസ്സു തുറന്നു ഞാന്‍ ആഗ്രഹിക്കുന്നു... ഒന്നു "തിരികെ" നാട്ടീലേക്ക് പോകാന്‍.. ആ വീടൊന്ന് കാണാന്‍ .. അറിയില്ല എന്താണെന്നു... മനസിന്റെ ഉള്ക്കാമ്പില് അങ്ങനെ ഒരു ആശ വന്നുപെട്ടു പോയി.... വല്ലാത്തൊരു വേദനപോലെ...


എന്നാണ് ഞാന്‍ "അവിടം" കാണുന്നതെന്നു എനിക്കറിയില്ല... കാണാതെ തന്നെ ആ വീട് എന്റെ മനസില്‍ നിറഞ്ഞു നില്ക്കുന്നു.... എന്റെ കണ്ണന്‍ വളര്‍ന്ന വീട്... അതിലപ്പുറം അതിനോട് എനിക്കൊരു ഇഷ്ടം തോന്നെണ്ടാതില്ല....

എന്നാലും എന്നാലും തുറന്ന ആ പുസ്തകം എന്‍ കണ്മുന്നില്‍ ഇപ്പോളും ഇരിക്കുന്നു..... നിലവിളക്കിന്റെ പ്രകശം ഉണ്ട് ; എന്നിരുന്നാലും എനിക്ക് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ കഴിയാത്തത്[പോലെ... എവിടെയോ ഒരു "വിങ്ങല്‍"...ഒരു വീര്‍പ്പുമുട്ടല്‍... ഒരു പക്ഷെ " അവിടെ " ഒന്നു പോയാല്‍ അത് തീരുമായിരിക്കും...എന്നാല്‍ എന്റെ കണ്ണിലെ മാറാല മാഞ്ഞു പോയേക്കാം....

പക്ഷെ എങ്ങനെ ? ആരും എന്‍ തേങ്ങല്‍ കേള്‍ക്കുന്നില്ല..... ബാല്യകാല സ്മരണകള്‍ ഓരോന്നു കണ്ണന്‍് പുതുക്കുംപോളും എന്റെ ഉള്ളില്‍ ആ വീടാണ്... വാതിലുകള്‍ , ജന്നല്‍, മുറ്റം... അതൊക്കെ.......അറിയാതെ ഒരു ആകാംഷ ...എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഒന്നു കാണാന്‍ കൊതി തോന്നുന്നു.... ഇനിയും പ്രാതീക്ഷയുടെ തുറന്ന പുസ്തകവും ഏന്തി നില്ക്കാന്‍ എനിക്ക് കഴിയില്ല.... അത് ക്രുരതയാനു.... എന്റെ മനസിനോട്‌ ചെയ്യുന്ന വലിയൊരു പാവം....


ഇനിയും മൌനം അരുത്.... എന്റെ കണ്ണിലെ മാറാല നീതന്നെ മാറ്റുക!

Tuesday, April 22, 2008

മണിമാല

ഓരോരോ മുത്തും പെറുക്കി ഞാന് എന്നോമല്
കുഞ്ഞു പൈതലിനായി മാലതീര്ത്തു ....

പൊട്ടിച്ചിരിക്കുമെന്‍് ഓമന മുത്തിന്റെ
കണ്ഠ്ത്തിലായ് മാല ചേര്ത്തുവച്ചു ...

ചിരിതൂകും ഓമന കണ്കളില് അന്നേരം
മറ്റൊരു മണിമാല തന് തിളക്കം .. ..

Monday, April 21, 2008

എന്റെ കിലുക്കാംപെട്ടി


കിലുക്കാംപെട്ടി കിലുക്കാംപെട്ടി
തുള്ളിച്ചാടും കിലുക്കാംപെട്ടി

പൊട്ടിചിരികും കിലുക്കാംപെട്ടി
കുസൃതികാട്ടും കിലുക്കാംപെട്ടി

മുത്തം നല്കും കിലുക്കാംപെട്ടി
ഞങ്ങള്തന്‍ ഓമന കിലുക്കാംപെട്ടി

Wednesday, April 02, 2008

ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു .....


അന്ന് ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ താലി ചാര്‍ത്തി നേരെ എന്നെ ഈ നഗരത്തിലെക്കാന് കൊണ്ടു വന്നത്..
തികച്ചും അപരിചിതമായ നഗരം.... ...
ബാഗ്ലൂര്‍


എന്നെ ഈ നഗര സമുച്ചയത്തില്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത് നീയാണ്.....
പുതുപെണ്ണിന്റെ പേടി നിറഞ്ഞ കണ്‍കളില്‍ കുളിര്‍ വാരി വിതറിയത്‌ നീയാണ്...
ആ നീ ...ഇന്നിതാ എന്റെ കണ്മുന്നില്‍ നിന്‍ കബന്ഥം കിടകുന്നു....
നിസ്സഹായയായി നോക്കി നില്‍ക്കണേ എനിക്കിന്ന് കഴിയുന്നുള്ളു....


എനിക്ക് വേണ്ട ഈ "മെട്രോ" എന്നുച്ചത്തില്‍ തേങ്ങലടിക്കാന്‍ കൂടി എനിക്ക് കഴിയുന്നില്ല.... സ്വാര്‍ത്ഥത എന്നെയും കീറി മുരിചിരിക്കുന്നു....
ഞാനും ഈ നഗരത്തിനോത് ഓടാന്‍ തുടങ്ങിയിരിക്കുന്നു...


നിനക്കു വേണ്ടി ആര്‍പ്പുവിളി കൂട്ടിയിരുന്ന വൃക്ഷ സ്നേഹീകളെല്ലാം എവിടെ മറഞ്ഞെന്ന് എനിക്കറിയില്ല.... ഒരു പക്ഷെ എന്നെ കീറി മുറിച്ച സ്വാര്‍ത്ഥത അവരേയും തിരിച്ചു ചിന്തിപിച്ചു കാണും....

മടിവാളയുടെ പ്രൌഡിയായി ആര്‍ത്തു ഉല്ലസിച്ചു വാണിരുന്ന വട വൃക്ഷമേ നിനക്കു "ശാന്തി" എകണമെന്നു പ്രര്‍്ത്തിക്കാനും നിന്റെ കബനഥ്ത്തെ നോക്കി ഒരുതുള്ളി "കണ്ണീരിറ്റാനും" മാത്രമെ എനിക്കിന്നാകൂ..... നിന്നെ ആരാധിച്ചിരുന്ന ആ ഭാരതീയ സമൂഹം ഇന്നു മൂകയാണ് ...

ക്ഷമിക്കുക...


മുന്നറിയിപ്പ്:
പ്രണയിതാക്കളുടെ പറുദീസയെന്ന "കബ്ബന്‍" പര്‍കെ സൂക്ഷിക്കുക അടുത്ത വാള്‍ നിന്റെ തലയ്ക്കലാണ് .....നിന്റെ മുളം കടുകളെയും ആല്‍ വൃക്ഷങ്ങളെയും നീ തന്നെ സംരക്ഷിക്കുക.....
മെട്രോ എന്ന കൊടും വാള്‍ നിന്നെ വിഴുങ്ങാതിരിക്കട്ടെ....

പുരാതന ബാഗ്ളൂറിന്റെ ഓര്‍മയ്ക്കായി നീയെങ്കിലും അവശേഷിക്കട്ടെ ....

നാളെക്കായി....

Wednesday, February 13, 2008

പാവങ്ങളുടെ deccan (തുച്ച മായ വിലക്ക് തുച്ചമായ service)

അങ്ങനെ വീണ്ടും ഒരു flight യാത്ര... എന്റമ്മോ ചീപെസ്ട്ട് prici-nu ചീപെസ്ട്ട് സര്‍വീസ്‌ provide ചെയ്യുന്ന നമ്മുടെ deccan ചേട്ടനായിരുന്നു ഇത്തവണയും ശരണം ....
ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് പറക്കാനുള്ള ഏക ആശ്രയം ആണ് deccan... പക്ഷെ ഈ ചതി ഇത്തവണയെങ്കിലും ഒഴിവാക്കാമായിരുന്നു......പണ്ടു മോന് ചോറു കൊടുക്കാനായി നാട്ടില്‍ പോയപ്പോള്‍ 2 മണികൂര്‍ എയര്‍പോര്‍ട്ടില്‍ ഇട്ടു നട്ടം തിരിച്ചതിന്റെ ചൂടു പൂര്‍ണമായും ആറിയിട്ടില്ലയിരുന്നു.... അതിന് മുന്നേ daccan ചേട്ടന്‍ വീണ്ടും ingane....


"kingfisher" എന്ന വമ്പന്‍ മാരുടെ കോസ്റ്റ് താങ്ങാന്‍ മേലാതതിനാലാണ് ഞങ്ങള്‍ നിന്നെ അഭയം praaapikkunnathu.... അപ്പോള്‍ നീ ഇങ്ങനെ ഒക്കെ കാണിക്കാന്‍ കൊള്ളാമോ? അല്ല ശരിയാണോ?
6 മണിക്ക് പുറപ്പെടും എന്ന് പറഞ്ഞാല്‍ atleast 7manikkenikilum പുറപ്പെടെണ്ടേ? 8 മണിക്ക് നാടിലെത്തും എന്ന് കരുതി എല്ലാം പ്ലാന്‍ ചെയ്തിരുന്നതല്യോ.... നീ 10 മണിക്കേ പുറപ്പെടുല്ലുന്ന് എന്ന് ഞങ്ങള്‍ ഗണിച്ചരിയുമോ?


kingfisher നിന്നെ മേടിചെന്നു അറിഞ്ഞപ്പോള്‍ ഒരു അശ്വാസമുണ്ടായിരുന്നു... ഇനിയെങ്കിലും നിന്റെ സെര്‍വിസിനൊരു കൃത്യത വരുമെന്ന്..... "തല്ലണ്ട അമ്മാവാ ഞാന്‍ നന്നവീല " എന്നതാണോ മോനേ deccane നിന്റെ വേദ വാക്യം....


പിന്നെ ആകെ ആശ്വാസം തൊണ്ട നനക്കാനായി കിങ്ങ്ഫിശേരിന്റെ ബോട്ടിലെ ഇല്‍ ഒരു കുപ്പി പച്ച വെള്ളം തരുന്നതാണ്..... പിന്നെ പഴയ വീഞ്ഞു പുതിയ കുപ്പ്പെലെന്ന പോലെ blue ഉടുത്തു ഗോതാവില്‍ ഇറങ്ങുന്ന penkuttikale ചുവപ്പ്പുടുത്തു ഗോതാവില്‍ ഇറക്കി..... സത്യം പറഞ്ഞാല്‍ നീലയെക്കള്‍ ആ പെണ്മണികള്‍്ക്ക് ചുവപ്പ് ഉടുക്കുന്നതാ നല്ലത്.... ഗ്ലാമര്‍ ആയിട്ടുണ്ട്‌.....
അതൊഴിച്ചാല്‍ deccane "നിനക്കു ഒരുമാറ്റവും ഇല്ല മച്ചാ"


കുറിപ്പ്: പിന്നെ എന്തൊക്കെ പറഞ്ഞാലും ടിക്കറ്റ് ഫെയര്‍ 500 രൂപ ആയിരിക്കുന്നിടത്തോളം കാലം അഭയം നീ താന്‍

Monday, February 04, 2008

കോളേജ് കുമാരന്‍..

ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ innale വീണ്ടും ഒരു സിനമായ്ക് പോയി..... എന്ത് പറയാനാ നെറ്റ് വഴി ticket ഇല്ലതതിനാല്‍ 3 മണിക്കേ PVR ഇല്‍ തമ്പടിച്ചു ഒരു സുഹൃത്ത് വഴി ടിക്കറ്റും ഒപ്പിച്ചു കാത്തിരുന്നു ഒരു "കോളേജ കുമാരനെ" കാണാന്‍....

എന്റമ്മേ "വധം" എന്ന വാകിന്റെ അര്ത്ധം അന്വര്‍ത്ഥം ആക്കും വിധം ഗംഭീര പ്രകടനമായിരുന്നു "മോഹന്‍ ലാലിന്റെത്".... എന്തായാലും "മൂല കഥ" എന്നൊരു സാധനം അതില്‍ ഇല്ല.... എവിടോന്നോക്കെയോ "ചപ്പും ചവറും" വലിച്ചെടുത്ത്‌ കഴുകി മിനുക്കി ഒരു സിനിമ ഉണ്ടാകിയിരിക്കുന്നു...... ലജ്ജാവഹം എന്നലാതെ ഒന്നും പറയേണ്ടതില്ല.... പിന്നെ ഓസിനു ആയതിനാല്‍ മാത്രം ഞാനും കണ്ണനും ആ അസിഡ് കുടിച്ചു...... കൂടെ കാശ് കൊടുത്തു കാണുന്നവരെ ഓര്ത്തു കളിയാക്കി ചിരിച്ചും PVR -ഇന്റെ മനോഹരിതയെ വര്‍ണ്നിച്ചും ഓരോര്തരുടെ വേഷ വിധാനങ്ങളെ പറ്റി paranjum സമയം കൊന്നു... സിദ്ദിക്കിന്റെ "പുതിയ മുടി" ഒഴിച്ചാല്‍ മറ്റൊനും ആ സിനിമയില്‍ കാണാനായി ഇല്ല.... എനിക്കിപ്പോള്‍ ഒരു equation ഓര്‍മ വന്നു

വാമനപുരം ബസ്സ് route + Mr. ബ്രഹ്മചാരി = കോളേജ് കുമാരന്‍..

"കഥയില്ല കഥ" എന്ന വിശേഷണം പോലും അതിന് യോജിക്കില്ലാ.... ആള്‍ക്കാരെ അകര്ഷിക്കാനായി പോസ്റ്ററില്‍ തല കൊടുക്കാനായി ഒരു ജോക്കേറെ എടുത്തിട്ടുണ്ട് അതില്‍.... വേരാരുമല്ല സുരാജ് വെഞ്ഞരന്മൂട്.... അവനും റോളില്ല.... സ്ക്രീന്‍ മുഴുവന്‍ "Mr. കുമാരന്‍" നിറഞ്ഞു നില്‍ക്കുകയാണ്‌.... വേറെ ഒരളുടെ മുഖംകൂടി ക്യാമറയില്‍ കൊള്ളത്തില്ല.... അതാവും റീസണ്‍....

എന്റെ അഭിപ്രായത്തില്‍ തല്ലിപൊളി അണേലും വര്‍ഷത്തില്‍ 3 പടമെങ്കിലും മോഹല്‍ ലാലിന്റെ പേരില്‍ ഇറങ്ങിയില്ലേല്‍ നാണക്കേടല്ലേ എന്ന് കരുതി ഏതോ മോഹന്‍ലാല്‍ ഫാന്സുകര്‍ കാശ് കളഞ്ഞു എടുത്ത പടമാണെന്നു തോന്നുന്നു...."കഷ്ടം" എന്നല്ലാതെ എന്താ പറയുക..... ഒന്നേ എനിക്ക് "Mr. കുമാരനോട്" പറയാനുള്ളൂ... "സ്വരം നന്നായിരിക്കുംപോളേ പാട്ടു നിര്‍ത്തിയാല്‍ കൊള്ളാം.."



കുറിപ്പ്: വേറെ ഒരു പണിയു ഇല്ലാതെ ഈച്ച അടിച്ചിരുക്കുകയാണെങ്കില്‍ മാത്രം പോയി കാണുക "സ്വന്തം കുമാരനെ...സോറി കാപ്ട്റ്റ്നെ "....

Thursday, January 17, 2008

കഴിഞ്ഞു പോയ കാലം കടലിനക്കരെ

വര്‍ഷങ്ങള്‍ കൊഴിയുന്നത് എത്ര വേഗമാണ്... മനസുകൊണ്ട് അത് ഉള്ക്കൊള്ളാനെ കഴിയുന്നില്ല...
ഇന്നലെ വെറുതെ ഒന്നു പഴയ ഫോട്ടോസിലൂടെ ഒന്നു പരതി നടന്നപ്പോള് ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി... എന്റെ മുഖം എത്രകണ്ട് മാറി ഇരിക്കുന്നു... അപ്പോളാണ് ഒരു കാര്യം മനസിലായത് 20-24 വരെയുള്ള സമയമാണ് "മാമ്പഴക്കാലം" എന്ന്....

പെട്ടെന്ന് മുഖത്തിന ഒരു മാറ്റം ഉണ്ടായപോലെ... ചിലപ്പോള്‍ "age" എന്ന കൊടും ഭീകരന്‍ എന്നെയും വിഴുങ്ങാന്‍ തുടങ്ങിക്കാനും...

പണ്ടു സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എനിക്കൊരു വലിയ് വിഷമം ഉണ്ടായിരുന്നു... എന്റെ അച്ചന്നും അമ്മയ്ക്കും അധികം പ്രായം തോന്നുന്നില്ല എന്ന വിഷമം.... പ്രായമുള്ള അച്ഛനും അമ്മയും ഉള്ള കുട്ടികളെ കാണുമ്പൊള്‍ ഞാന്‍ മനസില്‍ എന്റെ അച്ഛനും അമ്മയും ഇതുപോലെ പ്രയമുള്ളവരയിരുന്നെങ്കില്‍ എന്ന് ;..ഒത്തിരി പ്രാവശ്യം ഞാന്‍ കരുതിയിട്ടുണ്ട്‌....

പിന്നെ വെളുക്കെ ചിരിച്ചു പൊന്തി നില്ക്കുന്ന വെള്ളി മുടികള്‍ അച്ഛന്‍ അതി വിധക്ത്മായി ഒരു പ്ലാസ്റ്റിക് surgennte സൂക്ഷമതയോടെ വെട്ടിക്കളയുന്നത് കാണുമ്പൊള്‍ ഞാന്‍ പലപ്പോളും വിചാരിച്ചിട്ടുണ്ട്‌; "ഈ അച്ഛന് വേറെ ജോലി ഇല്ലേ , അതങ്ങനെ നിന്നാല്‍ എന്താ കുഴപ്പം.... ഇവരൊന്നു വേഗം vayassayenkil എന്ന്"

പക്ഷെ ഇന്നു എന്റെ mukhathu വന്ന ചെറിയൊരു മാറ്റം പോലും എനിക്ക് ഒത്തിരി വിഷമം ഉണ്ടാക്കുന്നു.. ഇന്നിപ്പോള്‍ ഞാന്‍ അറിയുന്നു അന്ന് അച്ഛന്റെയും അമ്മയുടെയും മനസിലെ വികാരം enthaayirunnennu... ഇനി ചരിത്രം ആവര്‍ത്തിച്ച് എന്റെ chankoosum ഞാന്‍ വിചാരിച്ചപോലെ എങ്ങാനും ചിന്തിക്കുമോ എന്നറിയില്ല....

എന്തായാലും എന്നെ ഒന്നു "ഇരുത്തി" ചിന്തിക്കാന്‍ ആ ഫോട്ടോ സഹായിച്ചു...

കുറിപ്പ്:
കൊഴിഞ്ഞു പോയ രാഗം കാറ്റിനക്കരെ...
കഴിഞ്ഞു പോയ കാലം കടലിനക്കരെ..
ഓര്‍മകളെ നിന്നെ ഓര്‍ത്തു തേങ്ങുന്നു ഞാന്‍
നിന്റെ ചേതനയില്‍ വീണടിഞ്ഞു തകരുന്നു ഞാന്‍

Wednesday, January 16, 2008

മുത്ത്‌

അറിയുന്നു ഞാന്‍ എന്നില്‍ നിറയുന്ന സ്നേഹത്തിന്‍,
കണികയില്‍് നിന്നും വിടരുന്ന മുത്തേ..

അണിയുന്നു ഞാന്‍ ഇന്നീ സ്നേഹത്തിന്‍ മുത്തുകള്‍;
കേള്‍ക്കട്ടെ നിന്‍ ധ്വനി മൂലോകവും..

Friday, January 11, 2008

മഴതുള്ളി..

തുള്ളി തുള്ളി കളിചാടും മഴതുല്ലിയെ;
നിന്റെ മനസിന്റെ അകകാമ്പില്‍ ഇരിപ്പതരാ?
കളിയായി ചിരിയായി മനസില്‍ ഇന്നും-
ആ മൌനനുരാഗം വളരുന്നുണ്ടോ?


വരുന്നുണ്ടോ അവനിന്ന് വിരുന്നിനായി-
അവന്‍ മനസിനെ മന്ത്ര താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്ര തഴോന്നു-
ഇന്നെനിക്കായി തരുമോ നീ മഴതുള്ളിയെ?

Thursday, January 10, 2008

ഇന്നത്തെ ചിന്ത വിഷയം...

എന്ത് പറയാനാ... ഈ ഇട ആയിട്ട് ബ്ലോഗന്‍ നേരമേ ഇല്ല..... പിടിപ്പതു പണി ഒന്നും ഉണ്ടായിട്ടല്ല.... പക്ഷെ സമയം എങ്ങനെ ഒക്കെയോ കണ്ണ് വെട്ടിച്ചു കടന്നു കളയുന്നു....
പിന്നെ ജോലിയോടു വല്ലാത്തൊരു aduppam മനസില്‍ വളര്ന്നു വരുന്നു.....

ഇന്നത്തെ ചിന്ത വിഷയം...
വിഷയം വെരോന്നുംമല്ല്ല... പുതിയ ജോലിക്കാരി ലാന്റ്‌ ചെയ്തു വീട്ടില്‍... ഇനി അവരെ എങ്ങനെ ഒക്കെ ഒതുക്കാം എന്നതാണ് ചിന്ത....ഒരു കാര്യത്തില്‍ ഞാനും അവരും ഒരു പോലെ ആണ്....ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഇഷ്ടപെട്ട രണ്ടു വാക്കുകള്‍ udnu " മുട്ടയും പാലും "..... വിട്ടു കൊടുക്കില്ല ഞാന്‍ വിട്ടു കൊടുക്കില്ല എണ്ണ മുദ്രാവാക്യത്തില്‍ ഉറച്ചു നില്ക്കുന്ന njagalude ഇടയില്‍ വല്ലാതെ കിടന്നു കഷ്ട്പെടുകയാണ് ഒരു കുഞ്ഞാട്.... "രണ്ടു മുട്ടനാടുകള്‍ക്കിടയില്‍ പെട്ട കുഞ്ഞാടിന്റെ" സ്ഥിതി ആയി ടിയാന് ....
രണ്ടു വാക് ടിയാനെ പറ്റി
"ടിയാന്‍" നല്ല ആത്മസംയമനം ഉള്ള ആളായതിനാല്‍ ഞാന്‍ ജീവിച്ചു പോണു.... അല്ലേല്‍ എന്റെ കൈയ്യിലിരിപ് വച്ചു ഞാന്‍ ഇപ്പോള്‍ മുരുക്കുംപുഴ ()yile പ്രോഡക്റ്റ് ആയേനെ.... മനസിലായില്ല അല്യോ? പറഞ്ഞു താരം.... murikkumpuzha കയറുണ്ടാക്കുന്നത് കണ്ടിട്ടില്ലയോ - തൊണ്ടു അഴുക്കാന്‍ ഇട്ടു - തല്ലി ചതച്ച് - കുടഞ്ഞു ഉണക്കി - പിരിച്ചു - വലിച്ചു ............. ഇനിയും പിടി കിട്ടിയില്ലേ... "ടിയാന്‍" ആത്മസംയമനം ഉള്ള ആളല്ലായിരുന്നേല്‍് എന്നെ എടുത്തു കൊടെഞ്ഞെനെ.....

പറയാതെ തരമില്ല എന്റെ ഓരോ ഭാഗ്യമേ...

I am a chelsea fan


ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ

എന്റെ ജാലകത്തിലേക്കു ഇപ്പോള്‍ ഒത്തിരി per എത്തിനോക്കുന്നു എന്ന് തോന്നുന്നു....

നമ്മള്‍ മലയാളികള്‍ അല്ലേലും തുറന്നടിച്ച വാതായനം കണ്ടാല്‍ അറിയാതെ ഒന്നു എത്തിനോക്കും... ആയതിനാല്‍ തന്നെ എന്നിക്കു ഒരു പരാതിയും പറയാന്‍ പറ്റില്ല...
പക്ഷെ വില പിടിപ്പുള്ള സാധനങ്ങള് ജാലകതിനരികില്‍ വയ്ക്കതിരിക്കാന്‍ ഞാന്‍ sradikkam... വെറുതെ ഒന്നു എത്തി നോക്കുമ്പോള്‍ വെറുതെ ഒന്നു അടിച്ച് മാറ്റാന്‍ തോന്നിയാലോ? ... എന്തിനാ വെറുതെ ഓരോ പൊല്ലാപ്പ്?



ഒരു അടി കുറിപ്പ്:
കട്ട jadaykku നിന്ന സമയത്തു എപ്പോളോ തോന്നി എന്റെ ജലകത്തോട്‌ ഒരു "short break" parayan.... പക്ഷെ ഇപ്പോള്‍ ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ..