Friday, September 24, 2010

ഹോം സ്വീറ്റ് ഹോം...

കുട്ടികാലത്തെ ഓര്‍മകളിലേക്ക് മനസ് അറിയാതെ ഊര്‍ന്നു ഇറങ്ങുകാണ് ....... വീടും, മുറ്റവും, തോപ്പും , വാഴച്ചാലും ..... മനസാകെ ഒരു പച്ചപ്പ്‌..... ഞാനും ചേച്ചിയും അമ്മയും അച്ഛനും പിന്നെ പരിഭവങ്ങളും പരാതികളും....... എന്നും എനിക്കായിരുന്നു ദുര്‍വാസിയും പിണക്കവും എല്ലാം.....


സ്കൂളില്‍ പോകാന്‍ നേരമുള്ള അടിയും , പിടിയും ഒക്കെ .. ഒക്കെ എന്റെ മനസ്സില്‍ തെകിട്ടി വരുന്നു...... പരസ്പര പൂരകങ്ങളായ പാരകലായിരുന്നു നമ്മള്‍ രണ്ടും.... അതിനിടയില്‍ സമാധാന കൊടിയുമായി അമ്മ... പിന്നെ വഴക്കിന്റെ മൂര്‍ധന്യത്തില്‍ വിധി പ്രഖ്യാപിക്കാനായി അച്ഛനും..... അച്ഛനെന്നും ചേച്ചിയോട് ഇച്ചിരി കൂറ് കൂടുതലായിരുന്നില്ലേ എന്നായിരുന്നു അന്നത്തെ എന്റെ മുഖ്യ പരിഭവം.... ഇന്നും അത് മനസ്സില്‍ ഉണ്ട് കേട്ടോ... വിധി എപ്പോളും ചെച്ചിക്കനുകൂലമായാണ് വരാറ് .... ഒരു പക്ഷെ അതുതന്നെയയിരിന്നിരിക്കാം ഞായമായ വിധി... ഞാന്‍ അതില്‍ അന്ന് തൃപ്തനായിരുന്നില്ല ....

അയ്യോ ! കഥ പാത്രങ്ങളെ പരിചയ പെടുത്താന്‍ വിട്ടു പോയി.... ഞാന്‍ വിനയന്‍ (പേരില്‍ മാത്രം) , പിന്നെ എന്റെ ചേച്ചി ഉമ, പിന്നെ അമ്മ അച്ഛന്‍.... അവരുട പേരുകള്‍ക്ക് പ്രസക്തി ഇല്ല...... എന്നും അവരെ അച്ഛാ, അമ്മ എന്ന് സംബോധന ചെയ്യാനാണ് എല്ലാ മക്കളുടെയും ആഗ്രഹം....എന്റെയും..... അവരെന്റെ സ്വന്തം അച്ഛനും അമ്മയും, നിങ്ങളും അങ്ങനെ അറിഞ്ഞാല്‍ മതി കേട്ടോ .....


അന്നെന്റെ മനസിലെ ആകെ ഒരു ലക്‌ഷ്യം എത്രയും വേഗം ആ വീട്ടില്‍ നിന്നും പറന്നുയരണം.... അച്ഛന്റെയും അമ്മയുടെയും ശാസന തണലില്‍ നിന്നും ഓടി രക്ഷപെടണം എന്നതായിരുന്നു.... എന്നാ ഒന്ന് വലുതാവുക.... ഉത്കണ്ടയുടെയും ,ശസനയുടെയും , ചോദ്യം ചെയ്യലിന്റെയും ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ കഴിയുക.. ഇതായിരുന്നു എന്റെ ചിന്ത...


ഇന്ന് ഞാന്‍ ഒരു അച്ഛനാണ്, ഒരു പെണ്‍ കുഞ്ഞിന്റെ പിതാവ്..... ഒരു അച്ഛന്റെ ഉത്തരവാതിത്വത്തിന്റെ ആദ്യ പടി ചവിട്ടിയപ്പോള്‍ തന്നെ ഞാന്‍ വല്ലാതെ മാറി.... എന്റെ മനസിലെ ചിന്തകള്‍ വെറും പൊട്ടത്തരങ്ങള്‍ ആയിരുന്നെന്നു ഞാന്‍ മനസിലാക്കി ..... ശാസനയുടെയും , ഉത്കണ്ടയുടെയും രോഗം എന്നെയും പിടികൂടി..... മകളുടെ പഠിത്തം ഭാവി .... അത് പോട്ടെ ......


കുട്ടികാലത്തെ സന്ധ്യകള്‍ ഇന്ന് വചാലമാകുന്നു .... ശ്രീ രാമ ക്ഷേത്രത്തിലെ ദീപാരാധന... ആ ചന്ദനത്തിരിയുടെ സുഗന്ധം ... എല്ലാം ഒരു നിമിഷം ഞാന്‍ ആസ്വദിച്ചു.... ഈ വരികളില്‍ ആ സൌരഭ്യം നിറഞ്ഞു നിന്നിരുന്നെങ്കില്‍ നിങ്ങള്‍ക്കും അത് പകര്‍ന്നു താരമായിരുന്നു....

സ്കൂളവധിക്ക് തെങ്ങിന്‍ തോപ്പിലെ തലപന്ത് കളി ..... തമ്മില്‍ തല്ലു....അതിന്റെ തുടര്‍ച്ചയായി അച്ഛന്റെ തല്ലു... പിന്നെ പതിവ് പിണക്കങ്ങള്‍ പരിഭവങ്ങള്‍ സ്കൂള്വക ടീച്ചേര്‍സിന്റെ ഉപദേശ സമാഹാരം... ഹോ ..

അന്ന് ഞാന്‍ ഒന്നും ആസ്വദിച്ചിരുന്നില്ല....... എന്തിനോ തിരക്ക് കൂട്ടുന്ന മനസ് ഒന്നിലും ഉറച്ചു നിന്നില്ല.... ഇന്നിപ്പോള്‍ അറിയാതെ ഒന്നുകൂടി എന്റെ കുട്ടിക്കാലം അയവിറക്കുവാന്‍ കൊതി തോന്നുന്നു...


ഉമ്മറപടിയിലിരുന്നു പത്രം വായിക്കുന്ന അമ്മയുടെ മുഖം ഇപ്പോള്‍ ഉള്ളില്‍ ഒരു തേങ്ങലായി നില്‍ക്കുന്നു.... എല്ലാം സ്വരൂ കൂട്ടി വന്നപ്പോളേക്കും ഒരുപാട് വൈകിപോയി..... അച്ഛനും അമ്മയും ഇല്ലാത്തൊരു ലോകം വെറും ശൂന്യതയായിരുന്നു ... ചെച്ചിയുമായുള്ള അടിപിടി എന്റെ ജന്മാവകാശമായിരുന്നു .... ഒക്കെ വെറും തോന്നലുകള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.... ഒരു പാട് ദുര്‍വാശിയും , ദുശട്ട്യവും നിറഞ്ഞ എന്റെ കുട്ടികാലം.. അതെല്ലാം എന്റെ ജീവ സത്താണെന്ന് ഞാന്‍ വിശ്വസിച്ചു... ആ ഞാന്‍ എത്ര കണ്ടു മാറിപോയി...
"കോമ്പ്രമൈസ് " എന്നാ വാക്ക് എന്റെ ഡിക്ഷനറിയില്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു ഒരു കാലത്ത്.... ഇന്ന് ഞാന്‍ ജീവിതത്തിന്റെ ഏറിയ പകുതിയും കോമ്പ്രമൈസിനായി മാറ്റി വച്ചിരിക്കുന്നു...


എന്റെ അമ്മ നിറച്ച ശൂന്യതയുമായി ഞാന്‍ പൊരുത്തപെട്ടിരിക്കുന്നു ...അച്ഛന്റെ ഏകാന്തതയില്‍ മനം വേദനിക്കുന്നുണ്ടെങ്കിലും അതോര്‍ത്തുരുകുവാന്‍ എനിക്ക് സമയമില്ല..... രജനിയുടെ തണുത്ത ഇരുളിലും കസ്ടമര്‍ കോളുകളെ കുറിച്ച് ആവലാതിപെടുന്ന എന്റെ നെഞ്ചം അച്ഛന്റെ ഏകാന്തതയെ മറക്കുന്നു.....


വല്ലപ്പോളും ഒരു നെടുവീര്‍പ്പിലൂടെ ഞാന്‍ എന്റെ ദുഖം ചേച്ചിയുമായി പങ്കു വയ്ക്കുന്നു.... ഇപ്പോള്‍ എനിക്ക് ചേച്ചിയോട് പരിഭവം ഇല്ല... പരാതിയും ഇല്ല.... രണ്ടും ജീവിതത്തിന്റെ ഒരേ കോണില്‍ രണ്ടു ദിശയില്‍ .... നാട്ടിലെ ഓര്‍മകളില്‍ ഇനി ശേഷിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചേച്ചിയും അച്ഛനും മാത്രം ...‍... .. വല്ലപ്പോളും ഒരു ഫോണ്‍ വിളി... കുശലാന്വേഷണം ... പരിഭവമോ , പരാതിയോ ഇല്ലാതെ , തികച്ചും ഫോര്‍മലായി ഒരു സംഭാഷണം.... പല്ല്ല് കടിച്ചു പിടിച്ചു ചേച്ചി എന്ന് ഉച്ചത്തില്‍ അലറിയിരുന്ന കുട്ടികാലം... ദൈന്യം നിറച്ചു "ചേച്ചി " എന്ന് തേങ്ങി വിളിച്ചിരുന്ന കുട്ടികാലം... ഒന്നുമില്ല ഇപ്പോള്‍.... പ്രത്യേകിച്ച് ഒരു വികാരവും നിരയ്ക്കാതെ ഒരു "ചേച്ചി" വിളി...... അതായി ജീവിതം.

എല്ലാവരും കടന്നു പോകുന്ന പാത ഇതായിരിക്കും എന്നോര്‍ത്ത് സമാധാനിക്കാം ...... ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഞാന്‍ ജീവിതത്തിന്റെ വാര്‍ധക്യത്തെ കണ്ടില്ല.... നഷ്ടങ്ങളെ കണ്ടില്ല.... എന്തും നേരിടാനുള്ള ഒരു ആവേശം, ആശിച്ചത് നേടനമെന്നുള്ള അതിമോഹം ... അതില്‍ മുങ്ങിപോയത് എന്റെ "കോമ്പ്രമൈസ് " എന്നാ വക്കില്ലാത്തഡിക്ഷനറി..... അതെനിക്ക് നഷ്ടമായി....


ഇന്നും ഞാന്‍ തെറ്റുകള്‍ ഒന്നും ചെയ്തതായി തോന്നുന്നില്ല..ഒരു പ്രവര്‍ത്തിയിലും കുറ്റബോധവും ഇല്ല .. പക്ഷെ വല്ലാത്ത ഒരു നൊമ്പരം ... കൊഴിഞ്ഞ പൂക്കളെ ഓര്‍ത്തുള്ള ഒരു നൊമ്പരം... വിടരാനുള്ള മൊട്ടുകള്‍മുന്നിലുണ്ടാകം ... പക്ഷെ ..


ഇന്നീ ഉള്‍ച്ചുടില്‍ ഒരല്‍പം തെന്നലായി എന്റെ ഓര്‍മകളെ കൊണ്ട് നടക്കുന്നു..... അവയെ ചിട്ടയായി താലോലിക്കുന്നു...വല്ലപ്പോളും എന്റെ കുട്ടികലത്തെയും ,വീടിനെയും അമ്മയെയും അച്ഛനെയും മനസ്സില്‍ പേറി നിര്‍വൃതി കൊള്ളുന്നു ...ഇപ്പോള്‍ എന്റെ കണ്ണുകളിലേക്കു എന്റെ ഹോം തെളിഞ്ഞു വരുന്നു ...എന്റെഹോം ...ഹോം സ്വീറ്റ് ഹോം......


വീണ്ടും എന്റെ തിരക്കേറിയ ലോകത്തേക്ക് മടങ്ങുന്നു...


നന്ദി