Wednesday, April 22, 2009

അവള്‍


**********************************************************************

സമയം - സന്ധ്യ

************************************************************************
സൂര്യന്‍ ചക്രവാളത്തെ ചുമ്പിക്കനായി തിരക്ക് കൂട്ടുന്നു... സന്ധ്യ തനിക്കേറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടുടുത്തു തന്റെ ദേവന് വേണ്ടി -- ചന്ദ്രന് വേണ്ടി --- കാത്തിരിപ്പ്‌ തുടങ്ങി കഴിഞ്ഞു...
താഴ്വരയിലെ ഓല മേഞ്ഞ ആ കുടിലില്‍ മാത്രം ഇനിയും വിളക്ക് കത്തിയിട്ടില്ല...രജനിയുടെ പിച്ച വയ്പ്പിനു മുന്നേ തന്നെ ആ കുടിലില്‍ വിളക്ക് കത്തുന്നതാണ്...


**************************************************************************
(അവളെ കുറിച്ച് -- ഒരു കുറിപ്പ് )
**********************************************************************


അവള്‍ എന്നും രജനിയെ നിലവിളക്ക് കത്തിച്ചാണ് സ്വീകരിക്കുന്നത്‌ ... അവള്‍ സുന്ദരി ആയിരുന്നില്ലാ... എന്നാല്‍ അവളുടെ കണ്ണുകള്‍ സ്വര്‍ഗീയ കാന്തിയുള്ളവ ആയിരുന്നു... ഗംഗയുടെ ഉത്ഭവ സ്ഥാനം എത്ര മനോഹരമാണോ അതിനെക്കാള്‍ സുന്ദരമായിരുന്നു കണ്ണീര്‍ തോരാത്ത അവളുടെ നയനങ്ങള്‍....

****************************************************************************
(അവളെക്കുറിച്ച് രജനിയുടെ (രാത്രിയുടെ ) ചിന്ത )
******************************************************************************

അവള്‍ തെന്നളിന്റെയും നിലാവിന്റെയും കൂട്ടുകാരി ആയിരുന്നു...തെന്നലും നിലാവും അവളെ ആനന്ദം കൊണ്ട് മൂടിക്കുമായിരുന്നു.. എങ്കിലും അവളില്‍ എവിടെയോ ദുഖത്തിന്റെ കറുത്ത പൊട്ടുകള്‍ ഉണ്ടായിരുന്നു...അവള്‍ ഓരോ രാത്രിയും നിറഞ്ഞ സ്നേഹത്തോടെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത്‌ ഞാന്‍ പലപ്പോളും കണ്ടിട്ടുണ്ട്.... പക്ഷെ ഒരിക്കല്‍ പോലും ആരും അവളുടെ അടുത്തേക്ക് വന്നിട്ടില്ല...
തന്നെ സ്വീകരിക്കാന്‍ മാത്രമാണോ അവള്‍ നില വിളക്ക് കത്തിച്ചു പുഞ്ചിരി തൂകി കാത്തിരിക്കുന്നത്... ഒരു പക്ഷെ താന്‍ കമിതാക്കളുടെ മനസ്സില്‍ ഊഷ്മളത പകരുമ്പോള്‍ അവരുടെ ശരീരത്തിലെ ഓരോ അംഗത്തേയും ഉണര്‍ത്തുമ്പോള്‍ അവളുടെയും മനസ്സില്‍ പൂ വിരിയുന്നുണ്ടാകം...അവളും അവളുടെ ദേവനെ കാത്തിരിക്കുന്നുണ്ടാകാം...
എന്താ അവളിന്ന് മാത്രം എന്നെ സ്വീകരിക്കാന്‍ തയ്യാറാകാത്തത്? ...അവളുടെ ദേവന്‍ വന്നണഞ്ഞു കാണുമോ? അതില്‍ ആനന്ദം പൂണ്ടു അവള്‍ പതിവുകള്‍ മറന്നതാകുമോ? ഇല്ല ;... ആ മീനാക്ഷി എത്ര മതി മറന്നാലും ഈ കൂടുകാരിയെ സ്വീകരിക്കാന്‍ മറക്കില്ല...അവള്‍ എത്ര യുഗങ്ങളായി ആ ഓലപ്പുരയില്‍ നിലവിളക്കും കത്തിച്ചു ദൂരേക്ക്‌ കന്നുനട്ടിരിക്കാന്‍ തുടങ്ങിയിട്ട്.....ചിലപ്പോളെല്ലാം അവളുടെ കണ്ണുനീര്‍ കുടങ്ങള്‍ എന്റെ കാലുകളില്‍ വീഴാറുണ്ട്‌...
അവ എന്റെ മനസ്സില്‍ ആഴത്തില്‍ മു്റിവേല്‍്പ്പിക്കാറുണ്ട്...അവള്‍ക്കുവേണ്ടി അവളുടെ ദേവനെ കൊണ്ട് വരണമെന്ന് ഒരുപാട് പ്രാവശ്യം ഞാന്‍ മനസ്സില്‍ വിചാരിച്ചതാണ്...
ഇനി അവനെ കൊണ്ട് വരാത്തതിനാല്‍ അവള്‍ എന്നോട് പിണങ്ങിയിരിക്കുകയാണോ? അതോ അവള്‍ നിത്യ സത്യമായ കൂരിരുട്ടിലേക്ക് --- മരണത്തിലേക്ക് --- മനസ്സില്ല മനസ്സോടെ വഴുതി വീണോ? എല്ലാവര്ക്കും ഉന്മേഷം നല്‍കുന്ന എനിക്ക് അവള്‍ക്കു മാത്രം ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല....
അവളുടെ ദേവനിപ്പോളും എവിടെയോ തിമിര്‍്ത്താടുന്നുണ്ടാകാം..... അവനെ കാത്തിരുന്നു കുഴഞ്ഞ കണ്ണുകളുമായി അവള്‍ മരണത്തിനു കീഴടങ്ങി കാണും....

**************************************************************************
(കുടിളിനുള്ളില്‍ ഒരു വിവരണം)
******************************************************************************

ഇന്നവളുടെ കണ്ണുകള്‍ ചേതന അറ്റിരിക്കുന്നു...അവളുടെ സരീരം മരവിച്ചിരിക്കുന്നു....സുന്ദരമായ ആ ആര്‍ദ്ര മിഴികള്‍ ഇനി ഒരിക്കലും നിറയില്ല....ഇനി ഒരിക്കലും രാജനിക്കായ്‌ അവള്‍ വിളക്ക് കത്തിക്കില്ല..... തന്റെ ദേവനായ് കാത്തിരിക്കില്ല... കാരണം ഒരിക്കലും വരാത്ത ദേവനായുള്ള അവളുടെ കാത്തിരിപ്പ്‌ യമദേവന്റെ മനസ്സലിയിച്ചു....
---------- അവള്‍ ഈ സുന്ദര ലോകത്ത് നിന്ന് നക്ഷത്രങ്ങളുടെ അടുത്തേക്ക് പോയി ------
*********************************************************************************************************
(അവനായി കാത്തിരുന്നു കാത്തിരുന്നു അവള്‍ അവസാനം കുഴഞ്ഞ മിഴികളോടെ നക്ഷത്രങ്ങളുടെ അടുത്തേക്ക് മടങ്ങി പോയി )
********************************************************************************************

കാത്തിരിപ്പ്‌

എന്റെ വല്ലിയിലെ ഓരോ പൂവും കൊഴിയുന്നു....അവയെ ഓര്‍ത്തു എന്റെ മനം തേങ്ങിക്കരയുന്നു...എന്തിനണെന്നെനിക്ക് ഇനിയും അറിയില്ല...
വിരിയനുള്ള മൊട്ടുകളെ കുറിച്ച് സ്വപ്നം കാണാന്‍ എനിക്ക് കഴിയുന്നില്ല...എല്ലാവരും വിരിഞ്ഞ പൂക്കളേയും മോട്ടുകളെയും സ്നേഹിക്കുമ്പോള്‍ , ഞാന്‍ മാത്രം കൊഴിഞ്ഞ പൂവിനെ ചൊല്ലി വിലപിക്കുന്നു...
ഭൂത കാലത്തെയും നഷ്ട സ്വപ്നങ്ങളെയും മാത്രമാണ് എന്റെ മനസ് എത്തി നോക്കുന്നത്.. എന്റെ മനസിലേക്ക് പൂക്കള്‍ അനുവാദമില്ലാതെ ഓടിക്കയരുന്നു....ഞാന്‍ സ്നേഹിച്ചു തുടങ്ങുപോളേക്കും അവ പടിയിറങ്ങി പോകുന്നു...ഞാന്‍ ഇന്നും അവയ്ക്ക് വേണ്ടി എന്റെ മനസിന്റെ വാതായനങ്ങള്‍ തുറന്നിട്ടു വിളക്ക് കൊളുത്തി കാത്തിരിക്കുന്നു...
ആ പൂക്കള്‍ ഇനി ഒരിക്കലും വരില്ല എന്നെനിക്കറിയാം...എന്നാലും പ്രതീക്ഷയുടെ പ്രകാശത്തിന്റെ ചുവട്ടില്‍ ഇന്നും ഞാന്‍ അവയ്ക്കായി കാത്തിരിക്കുന്നു....
അകലയണെന്നെനിക്കറിയമാതെന്കിലും
അരികിലായ് നിന്നെ ഞാന്‍ നിനച്ചു പോയി...

അന്യയാണെന്ന് ഞാന്‍ അറിയാമതെങ്കിലും
മാനസംമെപ്പോഴോ കൊതിച്ചുപോയി..

തേന്‍ കണം തൂകും നിന്‍ അധരങ്ങളിന്നും ഞാന്‍
എന്‍ മന താരില്‍ വച്ചാരധിപ്പു..

നിന്‍ ഇളം പാദങ്ങള്‍ സോപാനം പോകുമ്പോള്‍
അകലെയായ് നിന്ന് ഞാന്‍ നന്മകള്‍ നേരീന്നിടാം ..

പറയുവാന്‍ വൈകിയ വാക്കുകള്‍ ഒക്കെയും..
നക്ഷത്രമായിതാ പുഞ്ചിരിപ്പു .............

നിന്‍ ഇളം അധരത്തില്‍ നല്കുവനായവ
ആയിരം മുത്തങ്ങള്‍ പകരുന്നിതാ ....

Tuesday, April 21, 2009

ഒരു കുറിപ്പ്

എന്റെ വല്ലിയിലെ സുഗന്ധമായി....എന്റെ ജീവിതത്തിലെ അക്ഷരമായി..എന്റെ ജന്മത്തിന്റെ പുണ്യമായി നീ ഇന്ന് എന്റെ കൂടെ... എന്റെ സ്വപ്നങ്ങളില്‍ , എന്റെ മൌനങ്ങളില്‍ .. എന്റെ ശ്വാസത്തില്‍ നിറഞ്ഞു നില്ക്കുന്നു ...

ഈ ഓരോ സൌഭാഗ്യത്തിലും ആയിരം നാവോടെ ഞാന്‍ ഈ ലോകത്തോട്‌ നിന്റെ "പേര്‍" വിളിച്ചു പറയും...ഇന്നെന്റെ ജീവിതത്തിലെ പുണ്യവും സുഗന്ധവും നീ മാത്രം... നീ മാത്രം..

മഴതുള്ളി

തുള്ളിതുള്ളി ചിരിചാടും മഴത്തുള്ളിയെ
നിന്റെ മനസിന്റെ അകകാമ്പില്‍് ഇരിപ്പതാര?
കൊഞ്ചി കൊഞ്ചി തഞ്ചതില്‍് നിനപ്പതാരെ?
ഇന്നും തുള്ളിച്ചാടി കളിചാടി വിളിപ്പതാരെ?
കളിയായി ചിരിയായി മനസ്സില്‍ ഇന്നും
ആ മൌനനുരാഗം വളരുന്നുണ്ടോ?
കാലങ്ങള്‍ കടന്നില്ലേ മഴത്തുള്ളിയെ?
ഇന്നിതവനോട് ചൊല്ലുക നീ മഴത്തുള്ളിയെ
വരുന്നുണ്ടോ അവനിനു വിരുന്നിനായി
അവന്‍, മനസിനെ മന്ത്രത്താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്ര താഴൊന്നു
ഇന്നെനിക്കായി തരുമോ നീ മഴതുള്ളിയെ?

പിച്ചകമൊട്ടു

അറിയുന്നു ഞാന്‍ നിന്നെ, നിറയുന്ന സ്നേഹത്തിന്‍,
കണികയില്‍ നിന്നും വിടരുന്ന പ്രേമമേ.
തഴുകുവാന്‍ ഉള്ളില്‍ കൊതിയുണ്ടാതെന്കിലും
അരുതെയെന്നോതുമെന്‍ മാനസമെപ്പോഴും
അകലയായ് നിന്ന് ഞാന്‍ കാണുന്നിതെപ്പോഴും
ഒഴുകുന്ന നിന്‍ രാഗ നിത്യ സത്യം
കഷ്ടമീ എന്‍ ഗതി, നിന്‍ രാഗ സത്യത്തെ -
നഷ്ടമായ് തീര്‍ക്കുവാന്‍ മാത്രമാണെന്‍ വിധി
എന്‍ അന്തരാത്മാവില്‍ എന്നോ തളിര്‍ത്തൊരു
പിച്ചക മൊട്ടിത് നല്‍കുന്നു നിനക്കായി
ഈ ജന്മം നിന്‍ രാഗം അറിയുവാന്‍ മാത്രമായ്‌
പെയ്തൊഴിയുന്നു ഞാന്‍ മൌനാനുരാഗിയായ്
എന്നിട്ടും ഈ മനം മന്ത്രിപ്പു അറിയാതെ -
അറിയുന്നു നിന്‍ സ്നേഹം, സ്നേഹിപ്പു ഞാന്‍ നിന്നെ;

ജീവാക്ഷരം

എനിക്ക്,
എനിക്കെല്ലാം തിരികെ വേണം....
എന്റെ സ്നേഹം, എന്റെ നിഷ്കളങ്കത , എന്റെ അക്ഷരങ്ങള്‍ , എന്റെ നൈര്‍മല്യം .....
എല്ലാം....................

..................................എല്ലാം എനിക്ക് തിരികെ വേണം...................
.................
...............
............................................... എന്തിനായ് നീ അവയെല്ലാം എന്നില്‍ നിന്നും തട്ടിപ്പറിച്ചു? ....
എന്നെ ഞാനായി ഉള്‍ക്കൊള്ളുന്നതിനു പകരം .....നീ ...................നീ എന്തിനാണിങ്ങനെ ചെയ്തത്?........................................................................................................................................
..... നീ ക്രൂരനാണ്..........................................................................................എന്നിലെ എന്നെ നീ അറിഞ്ഞില്ല......................................... എന്നിലെ "എന്നെ" നീ ഉള്കൊണ്ടില്ല്ല.....
പകരം നീ ചെയ്തതോ?....... നിന്നെ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ചു.............എന്റെ തായ് വേരുകള്‍ നീ അറുത്തു കളഞ്ഞു.............................
........................


..........നിനക്ക് വേണ്ടി പുഷ്പിക്കാന്‍ പോലും.........വേണ്ടാ........ ഞാന്‍ പുഷ്പ്പിക്കും......എന്റെ നഷ്ട സ്വപ്‌നങ്ങള്‍ ഞാന്‍ തിരികെ നേടും.......

എങ്കിലും നിന്നെ ഞാന്‍ വെറുക്കില്ല...... കാരണം നിനക്ക് വേണ്ടിയാണ് ഞാന്‍ പുഷ്പിച്ചത്.....
നീ അറിയാതെ നിന്നെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.....

നിന്നിലെ സ്വേഹത്തെ , നിന്നിലെ മോഹത്തെ,.......................................................
..........................എല്ലാം.....
എല്ലാം...............................................
.............ഒന്ന് മാത്രം അറിഞ്ഞില്ല......

നിന്നിലെ സ്വാര്‍ത്ഥതയെ........................................
...................................ഞാന്‍ നീയായി മാരുംപോലും........ നമ്മള്‍ ഒന്നായി മാറുംപോളും.. ഞാന്‍ അറിഞ്ഞീലാ.........................................................................................................................
..........................................................
.............................................................................................
........................ഇന്നി സന്ധ്യതന്‍് വാതായനങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ... ഞാന്‍ അറിയുന്നു.......വേദനിക്കുന്നു..............................

.............................................................

...........................................................

.............................
എന്റെ ബാല്യത്തെ ഓര്‍ത്തു....
എന്റെ ജാവക്ഷരങ്ങളെ ഓര്‍ത്തു...
എന്റെ സ്നേഹത്തെ ഓര്‍ത്തു ....
എന്നിലെ "എന്നെ" ഓര്‍ത്തു................................

............................................. നീ അവ എനിക്ക് തിരികെ നല്‍കണം......................................
.................ഞാന്‍ നിന്നെ വിട്ടു പോകില്ല......
ഒരിക്കലും..
ഒരിക്കലും....

എന്റെ മേഘങ്ങള്‍

എന്നെ നോക്കി ചിരിക്കുന്ന ആ പഞ്ഞി കൂട്ടങ്ങളുടെ അടുത്തേക്ക് ചെല്ലുവാന്‍ എനിക്ക് ചിറകുകള്‍ ഉണ്ടായിരുന്നെന്കില്‍ .....
എനിക്ക് അവയോടൊപ്പം ആകാശത്ത് ഒഴികി നടക്കണം.....
ദിക്കുകള്‍ താണ്ടി, എല്ലാവര്‍ക്കും സന്തോഷം നല്‍കി ..അകലേക്കകലേക്കു പോണം ..ആരെയോ ധ്യാനിച്ചു, അവനെയും സ്വപ്നം കണ്ടു എവിടേക്കോ പോകുകയാണവ ....
പക്ഷെ ....
എനിക്കിന്ന് നിങ്ങളോടൊപ്പം കൂടാന്‍ കഴിയില്ല...എന്റെ ചിറകുകള്‍ക്ക് ഭാരം കൂടുന്നു...എനിക്ക് തകര്‍ത്തെറിയാന്‍ കഴിയാത്തത്ര ഭാരം...


നിങ്ങള്‍ പോകരുത്.... അരുത്......നിങ്ങള്‍ പോകരുത്.....

ഞാന്‍ വരും....നിങ്ങളോടൊപ്പം വരും..........

എന്റെ മനസിന്റെ ചിറകുകള്‍ ...................................................................അവയുടെ ഭാരം , അസഹനീയം ആകുന്നു..........................................................................

...............

..........................
................................ഇനി എനിക്ക് നിങ്ങളോടൊപ്പം വരാന്‍ കഴിയില്ല...........................................................................

......

...............................നീര്‍ മിഴികളോടെ നിങ്ങള്‍ക്ക് മുത്തം നല്‍കാന്‍ മാത്രമേ എനിക്ക് കഴിയുകയുള്ളു....................

................

...................................................

..............................................................................

........................................................................................................................... അതും ...............................................................................

....................................................

...............അതും ........... എന്റെ കണ്‍ പീലികള്‍ക്ക് ഭാരം കൂടുന്നത് വരെ മാത്രം ....

എന്റെ കണ്ണനായ്

എന്‍ തളിര്‍ ദളങ്ങളില്‍
നീ തന്നൊരാ മുത്തുകള്‍
എത്രയോ സുന്ദരമായിരുന്നു..
അതില്‍ നിറയുന്ന തേന്‍
കണികകളൊക്കെയും നിന്‍ രാഗമല്ലേ?
അവ എന്‍ സ്വന്തമല്ലേ?
എന്‍ കനവില്‍ തെളിയുന്ന വര്ണ്ണ്ങ്ങളൊക്കെയും
നല്കുന്നു ഞാന്‍ എന്‍ കണ്ണനായ് മാത്രം
അറിയുക നീ അതിന്‍ പൊരുളുകള്‍ ഒക്കെയും
ആഴലുന്നോരെന്‍ ആത്മ നൊമ്പരവും
അതില്‍ തെളിയുന്ന സ്നേഹ് ബിംബങ്ങളൊക്കെയും
നിനക്കായ്‌ മാത്രം എന്നും നിനക്കായ്‌ മാത്രം

കനവ്

കൊഴിയുന്ന കനവിന്റെ ചില്ലയില്‍ നിന്നും
അടരാതെ നിന്ന് നീ മൌനമായി....
അനുരാഗ വാതില്‍ തുറന്നു നീ ഇന്നെന്റെ
അകതാരില്‍ സ്നേഹത്തിന്‍ ദീപ്തിയായി..
എന്നില്‍ തുളുമ്പുന്ന സ്നേഹത്തിന്‍
മുത്തുകള്‍ കോര്‍ത്ത്‌ നീ
എന്തിനീ മിഥ്യയാം മാല തീര്‍ത്തു...
ആശകള്‍് തന്നു നീ , മോഹങ്ങള്‍ തന്നു നീ എന്നിട്ടും എന്തിനീ മൌന രാഗം?
ഉരുകുന്ന നിന്‍ മനം അറിയുന്നു ഞാന്‍ ;
ഇന്നും എരിയുന്ന എന്‍ മനം അറിവതാരോ?
ആര്‍ദ്രമാം എന്‍ കാവില്‍ തഴുകാതെ,
എന്തിനായ് അകലുന്നു, മായുന്നു എന്നില്‍ നിന്നും?
ഒരു വലപൊട്ടായി തകര്‍ന്നു വീഴുമ്പോളും
ആശിച്ചു പോകുന്നു അറിയാതെ ഞാന്‍,
ഇന്നും കാതോര്‍ത്തിരിക്കുന്നു പിന്‍ വിളിക്കായി...(നിന്‍ വിളിക്കായി )

Saturday, April 18, 2009

Stars were there in thousands...........
Flowers were scattered in my way
Gentle wind pampered my eyes on end
Flowers, they had a chit-chat with me
But what they meant is beyond my comprehension
sad to say, i cant follow them anymore nw…
I missed something… .. I don’t know what to do now..
I am alone in this dream world..

Friday, April 17, 2009

എന്‍ മനം


ആടും ചിലമ്പില്‍ നിന്നടരുന്ന മുത്തായ്‌ ...
എവിടേക്കോ ചിതറി വീഴുകയാനെന് മനം......
ഇന്നും ആര്‍ദ്രമായ്‌ പരതുന്നു ,.. കാതോര്‍ത്തിരിക്കുന്നു..
അണയുവാനായി , അവിടെക്കണയുവാനായി...

നീര്‍മിഴി



ആര്‍ദ്രമായ നിന്‍ മിഴികള്‍ എത്ര സുന്ദരമാണ്?...ഞാന്‍, ഞാനെന്നും തേടിയിരുന്ന ആ മിഴികള്‍.. അത് നിന്റെതായിരുനുവല്ലേ? മൂടല്‍ മഞ്ഞാല്‍ മറയ്ക്കപ്പെടുന്ന ആ മുഖത്തെ മിഴികള്‍ എന്തെ എനിക്ക് അന്യമായിരുന്നത്? സ്വപ്ന സുന്ദരമായ ആ കണ്‍ പീലിയില്‍ നോക്കുമ്പോള്‍ തന്നെ എന്റെ മനം കുളിരുന്നു,....


ഞാന്‍, ഞാന്‍ എന്നോ ആസിച്ചിരുന്ന ആ സ്വപ്ന മിഴികള്‍ , ഇന്നിതാ എന്റെ കൈ കുമ്പിളില്‍ .. എന്റേത് മാത്രമായി എത്തി ചേര്‍ന്നിരിക്കുന്നു...


പക്ഷെ എന്തെ എന്റെ കൈകള്‍ വിറയ്ക്കുന്നു...പാടില്ല... ഇപ്പോള്‍ എന്റേത് മാത്രമായ ആ മിഴികള്‍ കൈ വിടാന്‍ പാടില്ല....


അവ എനിക്ക് സ്വന്തം .... ഞാന്‍ അവയ്ക്കും...


ഇനിയുള്ള നിമിഷങ്ങള്‍ നമ്മള്‍ക്ക് സ്വന്തം...

നീര്‍ക്കുമിള




എനിക്കെല്ലാം അന്യമാണ് .... സ്വപ്നങ്ങളും ആശകളും എന്നെ വെറുക്കുന്നു ... എന്നിട്ടും ഞാന്‍ അവയുടെ പുറകെ പോകുന്നു... എന്തിനായ് ? എനിക്കറിയില്ല ... ഞാന്‍ , .. ഞാന്‍ വെറുമൊരു നീര്ക്കുമിളയാണ്........സുന്ദരിയായ പരിശുദധയായ ഒരു നീര്‍ക്കുമിള ....

ഞാന്‍ എന്തിനായി ജീവിക്കുന്നു, ആര്‍ക്കുവേണ്ടി കാത്തിരിക്കുന്നു...എനിക്കറിയില്ല... എനിക്കൊന്നും അറിയില്ല....അരങ്ങു തിമിര്‍ത്താടുന്നു...ഒരു പക്ഷെ ചുവടുകള്‍ പിഴയ്ക്കുന്നുണ്ടാകാം...അറിയില്ല.. എനിക്കറിയില്ല...

ഒന്ന് മാത്രമറിയാം...ഞാന്‍ ആശിക്കുന്നു... കൂട് കൂട്ടുന്നു...എന്തിനോ വേണ്ടി...ആര്‍ക്കോ വേണ്ടി...ആ കൂട്ടീ്നുള്ളില് ഈ നീര്‍ക്കുമിള കാത്തിരിക്കുന്നു....
Sometime I couldn’t control my mind.. it is flying…
I don’t know where I m going.. I know one thing .. I am not gaining anything but loosing a lot… Why am I like this?.. Even I don’t know….May be all have the same problem?.. I don’t know.. I don’t know anything.. I know only one thing… my mind is not in my control… I wishing something….And waiting for it… I am alone here…
Alone…

Saturday, April 11, 2009

Dream World ...

















I were down yesterday….
My head was panning…
I myself couldn’t bear the weight of my mind..
It was too much…
Suddenly it starts raining outside….
I don’t know why?
May be nature also thought of spilling all the pain…
Thought of giving me a company..
I went to balcony.. Just to watch it…
I really felt relief.. I am not alone..
My thoughts are not alone..
Somebody is there.. Just to relief me…
Now I am free…
Free in the world of love..
I cant stop it..
Nobody can stop me also…
Until the last breath I will spread my fragrance
To world .. to the world of love….
Yes, I believe you.. Only you