Saturday, September 06, 2008

Operation Vijay:- Part1

തുടക്കം എങ്ങനെ ആയിരുന്നാലും ഒടുക്കം ഒരു സിനിമ സ്റ്റൈലില് ആയിരുന്നു.....
കുഞ്ഞിനെയും കൈയ്യിലേന്തി ഭാര്യയുടെ കൈപിടിച്ചു ഒരു നാടകിയമായ തിരിച്ചു ചെല്ലല്.... ഒരു പൊട്ടി(തെറി) മനസ്സില് ഉറപ്പിച്ചായിരുന്നു യാത്ര തിരിച്ചത്...

"യാത്ര"യിലെ യാത്ര വളരെ ക്ലേശം നിറഞ്ഞതാരിരുന്നു...എ.സി യുടെ മണം അടിച്ചാല് "വാള്" വയ്ക്കുന്നതു എന്റെ ഒരു ദൌര്ബല്യമാണ് .. ഇലക്ട്രോണിക് സിറ്റിയുടെ തീരത്തെങ്ങാനും ഇറങ്ങി തിരികെ മടങ്ങിയാലോ എന്ന് വരെ ആലോചിച്ചു പോയി...
അവസാനം എങ്ങനെ ഒക്കെയോ കൊല്ലം ടൌണില് എത്തിപെട്ടു ...

വെറും വയറ്റില് പൊട്ടി( തെറി ) ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടു മുന്നില് കണ്ടു കെ. എസ്. ആര്.ടി.സി ബസ് സ്റ്റാന്ഡില് ഇറങ്ങി പ്രാധമിക കരമ്മ്ങ്ങള് നിര്വഹിച്ചു "ഉടുപ്പി" ഹോട്ടലില് നിന്നും ഒരു ചായയും ഇഡ്ഡലിയുമ് അകത്താക്കി സാഹസിക "യാത്ര" ആരംഭിച്ചു....

അന്നാദ്യമായി ഓട്ടോയുടെ കുടുക്കത്തെ തോല്പ്പിച്ചുകൊണ്ട് എന്റെ നെന്ജിടിപ്പു 78 -, 82 രെന്ജില് ആയി ..... "ചത്തതിനൊക്കുമേ ജീവിചിരിക്കലും " എന്ന പഴമൊഴിയെ അന്വര്ദ്തം ആകി കൊണ്ടു ഞാന് ഓട്ടോയില് നിന്നും ഇറങ്ങി....
ഹനുമാന്റെ കൈയ്യില് ഗദ എന്നപോലെ എന്റെ കൈയ്യില് ചങ്കൂസ് നീണ്ടു നിവര്ന്ന് തോളിലമര്നിരുന്നു... ആകെ ബലം അതായിരുന്നു... (ഹനുമാന്റെ സന്തത സഹചാരി ആയി ഗദ മാറിയതെങ്ങനെ എന്ന് എനിക്ക് അപ്പോള് മനസിലായി ... )

പെട്ടെന്ന് എവിടെന്നോ കളഞ്ഞു കിട്ടിയപോലെ ഒരു ധൈര്യം എന്നെയും കണ്ണനെയും ആവാഹിച്ചു... ഞങ്ങള് ധൈര്യ പൂര്വ്വം വീട് വളപ്പിനകതെക്ക് കേറി... എവിടെന്നിന്നെന്നു അറിയില്ല പൊടുന്നനെ ഒരു കൂട്ടം ആള്ക്കാര് വീടിനകത്തും പുറത്തുമായി കൂടി.... മൊത്തത്തില് ഒരു അരക്ഷിതാവസ്ഥ.... എന്റെ പഞ്ചേന്ദ്രിയങ്ങള് മൊത്തം നിഷ്ക്രിയം ആയപോലെ....ഒന്നും കേള്ക്കാനും കാണാനും പറ്റാതെ ഒരു അവസ്ഥ..എങ്ങനെ അത് വിവരിക്കും എന്നറിയില്ല .. i totally lost myself for a moment .. എന്ന് englishilum "ഒരു നിമിഷം എന്നെ മറന്നു ഞാന് നിന്നു " എന്ന് മലയാളത്തിലും പറയാം... അതിനിടയില് ആരോ വിളിച്ചു പറഞ്ഞു "അകത്തേക്ക് വാ" ....
ആരതിയും ആര്പ്പുവിളിയും ഒന്നുമില്ലാതെ ഞാന് അകതെക്ക്ക് വലതുകാല് വച്ചു കയറി... അറിയാതെ എന്തോ ഒരു "നൊമ്പരം" എന്റെ ഉള്ളില് വിതുമ്പി....

ഒരു പക്ഷെ ഞാന് അറിയാതെ എന്റെ മനസ് നിലവിളക്കും ആരതിയും അര്പ്പുവിളികളുമായുള്ള ഗൃഹ പ്രവേശം കൊതി കണ്ടിരുന്നിരിക്കാം... ഏതായാലും എല്ലാവരും പ്രതീക്ഷിച്ച ഒരു യുദ്ധം അവിടെ ഉണ്ടായില്ല... ആരും ഒന്നും മിണ്ടിയില്ല... "പാസ് ദ പാര്സല് " പോലെ കുഞ്ഞിനെ കൈമാറി കൈമാറി കൊണ്ടേ ഇരുന്നു...

ദീപാവലിക്ക് അമിട്ടിനു തിരികൊലുതിയിട്ടു കണ്ണിറുക്കി കാതുപോത്തുന്ന കുട്ടി അല്പ്പ നിമിഷത്തെ നിസബ്ധതയ്ക്ക് ശേഷം ആ അമിട്ട് വെറും "ശ്സൂ" ആണെന്ന് മനസിലാക്കിയലുണ്ടാകുന്ന വികാരം ആയിരുന്നു എന്റെ മുഖ്ത്ത്... വെറുതെ കാത്തു പൊത്തി , പ്രതീക്ഷിച്ച പോലെ അമിട്ട് പൊട്ടാതത്തിന്റെ സങ്കടവും ഒപ്പം "ഹൊ രക്ഷപെട്ടു " അത് പൊട്ടീലല്ലോ എന്ന ഒരു ആശ്വാസവും...