Wednesday, December 15, 2010

പുറത്തു മഴ ചാറുന്നുണ്ട്... ഉമ്മരപടിയില്‍ ഒറ്റക്കിരുന്നു ആ മഴത്തുള്ളികള്‍ തത്തികളിക്കുന്നത് കാണുമ്പോള്‍ ഒരു വല്ലാത്ത വേദന മനസ്സില്‍.. ആ തുള്ളികളില്‍ ഒന്നായി ഞാനും ഒരു നിമിഷം മാറിയിരുന്നെങ്കില്‍.... ഒരു നിമിഷം നീണ്ടു നില്‍ക്കുന്ന സുഖം.... മന്നിലെക്കിടിചിരങ്ങുംപോള്‍ ചിന്നി ചിതറി ഒരു നീര്‍ക്കുമിളായി പിന്നെയും ഒഴുകി... അത്ര മാത്രം.... ഇനി ഇല്ല ജീവിതം.... ഏതാനും നിമിഷം കൊണ്ട് അവസാനിച്ചു...... അതും സന്തോഷ പൂര്‍ണം...







ചുമ്മാ ആ നീര്കുമിലകളെ നോക്കി സമയം പൊക്കി ഇരുന്ന എന്റെ അടുത്തേക്ക് അമ്മ ചായയുമായി എത്തി...... എന്റെ കൌതുകത്തോടെ ഉള്ള നോട്ടം കണ്ടു അമ്മ " entha ഇത്ര പുതുമാ" എന്നാ ഭാവത്തില്‍ മൌനമായി ഒരു ചോദ്യം ഉണര്‍ത്തിച്ചു ?


സരിയാ എനിക്കെന്താ ഇത്ര പുതുമാ.. ഇതൊരു മഴയല്ലേ.. ഇടവപാതിക്ക് മഴ പുതുമയുള്ള സംഗതി അല്ല... അതില്‍ ഞാന്‍ ഇത്രയ്ക്കും കൌതുകം നിരയ്ക്കുന്നതെന്തിനായാ?

ചായയുടെ രസം നുകര്‍ന്ന് വീണ്ടും ഞാന്‍ അറിയാതെ ആ നീര്‍ക്കുമിലകളിലേക്ക് കണ്ണ് നട്ടിരികാന്‍ തുടങ്ങി ...

ഒരു പക്ഷെ ആ കുമിളകളുടെ തിമിര്‍പ്പാട്ടം കണ്ടായിരിക്കാം ഞാന്‍ കൌതുകം കൊണ്ടത്‌.. എനിക്ക് അത് പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നോര്‍ത്ത്....





അയ്‌! എന്തിനാ ഞാന്‍ കുമിളയായ്‌ മാരുനേന്‍ ? എന്നാല്‍ ഈ ബാംഗ്ലൂര്‍ ലൈഫ് ആസ്വദിക്കാന്‍ പറ്റുമോ? KFC യുടെ ചിക്കെന്‍ കടിച്ചു വലിക്കാന്‍ പറ്റുമോ? "I am loving it " കഴിക്കാന്‍ പറ്റുമോ?





ഇല്ല.. ഇതൊന്നും നടക്കില്ല... അപ്പോള്‍ പന്നെ കുമിള ആകാത്തത് തന്നെ നല്ലത്.. ചുമ്മാ അക്കരെ പച്ച തോന്നുന്നതാ.. എനിക്കേപ്പോളും അക്കര പച്ച ഇച്ചിരി കൂടുതലാ... ഒരു workinte കാര്യം എടുത്താല്‍ പോലും അക്കര പച്ച പറഞ്ഞു കൊണ്ടേ ഇരിക്കും ...



അപ്പോള്‍ ഞാന്‍ ചായ ഗ്ലാസിന്റെ ഊര ക്കറ കണ്ടു തുടങ്ങി .. രസത്തോടെ ലാസ്റ്റ് ചായ തുള്ളി അരിച്ചെടുത്ത്‌ ഞാന്‍ ഒരു നിശ്വാസത്തോടെ "ജാത്യാലുള്ളത് തൂത്താല്‍ പോകുമോന്നു" സ്വയം ചോദിച്ചു പോയി...




എന്ന് തീരും എന്റെ "അക്കര പച്ച" ചിന്ത ഗതി...

അകത്തു അമ്മയുടെ ഉച്ചത്തിലുള്ള പിരുപിരുക്കല്‍ കേട്ട് ഞാന്‍ "ശെടാ" ഒന്ന് സ്വസ്ഥമായി സെന്റി അടിക്കാനും പറ്റില്ലേ എന്നാ മട്ടില്‍ മുഖ വിക്ഷേപങ്ങളുമായി അകത്തേക്ക് പോയി..