Thursday, January 17, 2008

കഴിഞ്ഞു പോയ കാലം കടലിനക്കരെ

വര്‍ഷങ്ങള്‍ കൊഴിയുന്നത് എത്ര വേഗമാണ്... മനസുകൊണ്ട് അത് ഉള്ക്കൊള്ളാനെ കഴിയുന്നില്ല...
ഇന്നലെ വെറുതെ ഒന്നു പഴയ ഫോട്ടോസിലൂടെ ഒന്നു പരതി നടന്നപ്പോള് ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി... എന്റെ മുഖം എത്രകണ്ട് മാറി ഇരിക്കുന്നു... അപ്പോളാണ് ഒരു കാര്യം മനസിലായത് 20-24 വരെയുള്ള സമയമാണ് "മാമ്പഴക്കാലം" എന്ന്....

പെട്ടെന്ന് മുഖത്തിന ഒരു മാറ്റം ഉണ്ടായപോലെ... ചിലപ്പോള്‍ "age" എന്ന കൊടും ഭീകരന്‍ എന്നെയും വിഴുങ്ങാന്‍ തുടങ്ങിക്കാനും...

പണ്ടു സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എനിക്കൊരു വലിയ് വിഷമം ഉണ്ടായിരുന്നു... എന്റെ അച്ചന്നും അമ്മയ്ക്കും അധികം പ്രായം തോന്നുന്നില്ല എന്ന വിഷമം.... പ്രായമുള്ള അച്ഛനും അമ്മയും ഉള്ള കുട്ടികളെ കാണുമ്പൊള്‍ ഞാന്‍ മനസില്‍ എന്റെ അച്ഛനും അമ്മയും ഇതുപോലെ പ്രയമുള്ളവരയിരുന്നെങ്കില്‍ എന്ന് ;..ഒത്തിരി പ്രാവശ്യം ഞാന്‍ കരുതിയിട്ടുണ്ട്‌....

പിന്നെ വെളുക്കെ ചിരിച്ചു പൊന്തി നില്ക്കുന്ന വെള്ളി മുടികള്‍ അച്ഛന്‍ അതി വിധക്ത്മായി ഒരു പ്ലാസ്റ്റിക് surgennte സൂക്ഷമതയോടെ വെട്ടിക്കളയുന്നത് കാണുമ്പൊള്‍ ഞാന്‍ പലപ്പോളും വിചാരിച്ചിട്ടുണ്ട്‌; "ഈ അച്ഛന് വേറെ ജോലി ഇല്ലേ , അതങ്ങനെ നിന്നാല്‍ എന്താ കുഴപ്പം.... ഇവരൊന്നു വേഗം vayassayenkil എന്ന്"

പക്ഷെ ഇന്നു എന്റെ mukhathu വന്ന ചെറിയൊരു മാറ്റം പോലും എനിക്ക് ഒത്തിരി വിഷമം ഉണ്ടാക്കുന്നു.. ഇന്നിപ്പോള്‍ ഞാന്‍ അറിയുന്നു അന്ന് അച്ഛന്റെയും അമ്മയുടെയും മനസിലെ വികാരം enthaayirunnennu... ഇനി ചരിത്രം ആവര്‍ത്തിച്ച് എന്റെ chankoosum ഞാന്‍ വിചാരിച്ചപോലെ എങ്ങാനും ചിന്തിക്കുമോ എന്നറിയില്ല....

എന്തായാലും എന്നെ ഒന്നു "ഇരുത്തി" ചിന്തിക്കാന്‍ ആ ഫോട്ടോ സഹായിച്ചു...

കുറിപ്പ്:
കൊഴിഞ്ഞു പോയ രാഗം കാറ്റിനക്കരെ...
കഴിഞ്ഞു പോയ കാലം കടലിനക്കരെ..
ഓര്‍മകളെ നിന്നെ ഓര്‍ത്തു തേങ്ങുന്നു ഞാന്‍
നിന്റെ ചേതനയില്‍ വീണടിഞ്ഞു തകരുന്നു ഞാന്‍

Wednesday, January 16, 2008

മുത്ത്‌

അറിയുന്നു ഞാന്‍ എന്നില്‍ നിറയുന്ന സ്നേഹത്തിന്‍,
കണികയില്‍് നിന്നും വിടരുന്ന മുത്തേ..

അണിയുന്നു ഞാന്‍ ഇന്നീ സ്നേഹത്തിന്‍ മുത്തുകള്‍;
കേള്‍ക്കട്ടെ നിന്‍ ധ്വനി മൂലോകവും..

Friday, January 11, 2008

മഴതുള്ളി..

തുള്ളി തുള്ളി കളിചാടും മഴതുല്ലിയെ;
നിന്റെ മനസിന്റെ അകകാമ്പില്‍ ഇരിപ്പതരാ?
കളിയായി ചിരിയായി മനസില്‍ ഇന്നും-
ആ മൌനനുരാഗം വളരുന്നുണ്ടോ?


വരുന്നുണ്ടോ അവനിന്ന് വിരുന്നിനായി-
അവന്‍ മനസിനെ മന്ത്ര താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്ര തഴോന്നു-
ഇന്നെനിക്കായി തരുമോ നീ മഴതുള്ളിയെ?

Thursday, January 10, 2008

ഇന്നത്തെ ചിന്ത വിഷയം...

എന്ത് പറയാനാ... ഈ ഇട ആയിട്ട് ബ്ലോഗന്‍ നേരമേ ഇല്ല..... പിടിപ്പതു പണി ഒന്നും ഉണ്ടായിട്ടല്ല.... പക്ഷെ സമയം എങ്ങനെ ഒക്കെയോ കണ്ണ് വെട്ടിച്ചു കടന്നു കളയുന്നു....
പിന്നെ ജോലിയോടു വല്ലാത്തൊരു aduppam മനസില്‍ വളര്ന്നു വരുന്നു.....

ഇന്നത്തെ ചിന്ത വിഷയം...
വിഷയം വെരോന്നുംമല്ല്ല... പുതിയ ജോലിക്കാരി ലാന്റ്‌ ചെയ്തു വീട്ടില്‍... ഇനി അവരെ എങ്ങനെ ഒക്കെ ഒതുക്കാം എന്നതാണ് ചിന്ത....ഒരു കാര്യത്തില്‍ ഞാനും അവരും ഒരു പോലെ ആണ്....ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഇഷ്ടപെട്ട രണ്ടു വാക്കുകള്‍ udnu " മുട്ടയും പാലും "..... വിട്ടു കൊടുക്കില്ല ഞാന്‍ വിട്ടു കൊടുക്കില്ല എണ്ണ മുദ്രാവാക്യത്തില്‍ ഉറച്ചു നില്ക്കുന്ന njagalude ഇടയില്‍ വല്ലാതെ കിടന്നു കഷ്ട്പെടുകയാണ് ഒരു കുഞ്ഞാട്.... "രണ്ടു മുട്ടനാടുകള്‍ക്കിടയില്‍ പെട്ട കുഞ്ഞാടിന്റെ" സ്ഥിതി ആയി ടിയാന് ....
രണ്ടു വാക് ടിയാനെ പറ്റി
"ടിയാന്‍" നല്ല ആത്മസംയമനം ഉള്ള ആളായതിനാല്‍ ഞാന്‍ ജീവിച്ചു പോണു.... അല്ലേല്‍ എന്റെ കൈയ്യിലിരിപ് വച്ചു ഞാന്‍ ഇപ്പോള്‍ മുരുക്കുംപുഴ ()yile പ്രോഡക്റ്റ് ആയേനെ.... മനസിലായില്ല അല്യോ? പറഞ്ഞു താരം.... murikkumpuzha കയറുണ്ടാക്കുന്നത് കണ്ടിട്ടില്ലയോ - തൊണ്ടു അഴുക്കാന്‍ ഇട്ടു - തല്ലി ചതച്ച് - കുടഞ്ഞു ഉണക്കി - പിരിച്ചു - വലിച്ചു ............. ഇനിയും പിടി കിട്ടിയില്ലേ... "ടിയാന്‍" ആത്മസംയമനം ഉള്ള ആളല്ലായിരുന്നേല്‍് എന്നെ എടുത്തു കൊടെഞ്ഞെനെ.....

പറയാതെ തരമില്ല എന്റെ ഓരോ ഭാഗ്യമേ...

I am a chelsea fan


ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ

എന്റെ ജാലകത്തിലേക്കു ഇപ്പോള്‍ ഒത്തിരി per എത്തിനോക്കുന്നു എന്ന് തോന്നുന്നു....

നമ്മള്‍ മലയാളികള്‍ അല്ലേലും തുറന്നടിച്ച വാതായനം കണ്ടാല്‍ അറിയാതെ ഒന്നു എത്തിനോക്കും... ആയതിനാല്‍ തന്നെ എന്നിക്കു ഒരു പരാതിയും പറയാന്‍ പറ്റില്ല...
പക്ഷെ വില പിടിപ്പുള്ള സാധനങ്ങള് ജാലകതിനരികില്‍ വയ്ക്കതിരിക്കാന്‍ ഞാന്‍ sradikkam... വെറുതെ ഒന്നു എത്തി നോക്കുമ്പോള്‍ വെറുതെ ഒന്നു അടിച്ച് മാറ്റാന്‍ തോന്നിയാലോ? ... എന്തിനാ വെറുതെ ഓരോ പൊല്ലാപ്പ്?



ഒരു അടി കുറിപ്പ്:
കട്ട jadaykku നിന്ന സമയത്തു എപ്പോളോ തോന്നി എന്റെ ജലകത്തോട്‌ ഒരു "short break" parayan.... പക്ഷെ ഇപ്പോള്‍ ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ..