Monday, May 14, 2012

മൌന നൊമ്പരം ...



പെട്ടെന്നായിരുന്നു
  ആള്രൂപം എന്റെ കണ്ണില് മിന്നിമാഞ്ഞത്..ഒരു നിമിഷം  ഞാന്‍  സ്പ്തയായി . അവര് അവരെ  എനിക്കറിയാം  . എവിടെയോ കണ്ടു മറന്ന രൂപംഞാന്‍ രണ്ടും കല്പ്പിച്ചു വിളിച്ചു "രോഹിണി ". അവര്‍ തിരിഞ്ഞു നിന്നുഅതെ  അതെഅവര്‍ രോഹിണി തന്നെയാണ്   . പക്ഷെ  അവര്‍ ഇങ്ങനെ മാറിപോയോ


 മെലിഞ്ഞു അസ്ഥിപഞ്ഞരമായ ശരീരം ,ഉള്വലിഞ്ഞു കുഴിഞ്ഞ കണ്ണും കവിളും.പാന്റും ടോപ്പുമാണ് വേഷമെങ്കിലും അതിലും ഒരു വല്ലായ്മ . ഫുള്‍ സ്ലീവ്സ് എല്ലിന്‍ കൈകള്‍ വരെ മുട്ടി നില്ക്കുന്നു . പാന്റ്സു കാല്കന്നിനും മുകളിലായി തളര്ന്നു കിടക്കുന്നുകാല്‍  പാദങ്ങള്‍ക്ക്  സോക്സിന്റെ മറവുണ്ട് . കഴുത്തിലെ ഷോല്‍ അവശേഷിക്കുന്ന ഒരുപിടി മുടിയെ മറച്ചു പിടിക്കുന്നു . 
"രോഹിണി " ഒരു മല്ടിനഷനാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥ . നാല് വര്ഷങ്ങള്ക്കു മുന്നേ ഞാന്‍  കമ്പനിയില്‍ ജോയിന്‍ ചെയ്യുന്ന സമയത്തെ രോഹിണി അല്ല എന്റെ മുന്നില്‍ നില്ക്കുന്നത്ഒരു   പടു  വൃദ്ധ   രൂപം . കണ്ണുകള്‍ക്ക്‌ വിസ്വസിക്കാനാവത്ത വിധം  മാറിപോയി. അവരുടെ വയസ്സിന്‍റെ സൂചി അഞ്ചു മടങ്ങ്‌ വേഗത്തില്‍ സഞ്ചരിച്ചത് പോലെ . 


 ഞാന്‍ ഇവിടെ ജോയിന്‍ ചെയ്ത സമയം എന്‍റെ ആദ്യ ടീമില്‍ അവര്‍ ഉണ്ട്. ആ ബംഗാളി മുഖം ഇന്നും മനസ്സില്‍ ഉണ്ട്. അത്യാവശ്യം ചതകട്ടിയുള്ള സ്ട്രക്ച്ചരോത്ത   ശരീരം . പുഷ്ടിയുള്ള കവിളുകള്‍, വിടര്‍ന്ന കണ്ണുകള്‍, ചുരുണ്ടുകൂടി ഉള്കട്ടിയുള്ള തലമുടി . എല്ലാറ്റിനും ഉപരി ഹെഡ് ലൈറ്റ് പോലുള്ള ചുവന്ന പൊട്ടു. ആദ്യത്തെ പരിച്ചയപെടലില്‍ ആ ചുരുണ്ട മുടി ഒരു മലയാളിതതിലേക്ക് എന്നെ വിളിച്ചുകൊണ്ടു പോയി.  മലയാളി അല്ല ബംഗാളി ആണെന്ന രോഹിണിയുടെ വെളിപ്പെടുത്തല്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ടീമില്‍ പേരിനുപോലും ഒരു മലയാളീ ഇല്ലല്ലോ എന്ന വിഷമം . പേടിക്കണ്ട എനിക്കൊരുപാട് മലയാളീ ഫ്രെണ്ട്സുണ്ട്, പിന്നെ ഞാന്‍ നോണ്‍ വെജ് ആണെന്നുള്ള അവരുടെ വെളിപ്പെടുത്തല്‍ എനിക്കാസ്വാസമായി. 


പക്ഷെ ആ രോഹിനിക്കെന്തു പറ്റി!  കുറച്ചു നാളെ നടുവേദനയ്ക്ക് ചികിത്സയ്ക്കായി മെഡിക്കല്‍ ലീവിലാണെന്ന് കേട്ടിരുന്നു .ഞാന്‍ ടീം മാറിയതിനു ശേഷം അധികം  വിവരമൊന്നും അറിഞ്ഞിട്ടിലാ. കമ്പനി ചാടിയില്ലേലും ഞാന്‍ നാല് ടീം മാറിയതിനാല്‍ ആദ്യ ടീമിലെ ആരുമായും അധികം കൂടില്ല. എന്നിരുന്നാലും രോഹിണിയുടെ നടു വേദനയുടെ കാര്യം ഞാന്‍   കേട്ടിരുന്നു.

ഉള്ളിലെ മിന്നല്‍ പിണര്‍ ചിന്തകളെ മറന്നു ഞാന്‍ രോഹിനിയോടു കുസലം അന്വേഷിച്ചു  . അവര്‍ ഉള്ളില്‍ karanju purame   chirikkunnathaayi എനിക്ക് തോന്നി . മാനത്തു നിന്ന് പൊട്ടി വീണ പോലെ പെട്ടെന്ന് ആദ്യ ടീമിലെ ഒരു സുഹൃത്ത്‌ അവിടെ ഓടി എത്തി. എങ്ങനെ ഉണ്ട് ചികിത്സ എന്നാ എന്റെ ചോദ്യത്തിന് , അങ്ങനെ പോണു എന്ന് അവര്‍ മറുപടി നല്‍കി . അവര്‍ക്ക് എന്നോട് അധികം  സംസാരിക്കാന്‍ താല്പര്യമില്ലതതുപോലെ എനിക്ക് തോന്നി. 

കുറച്ചു ധൃതി  ഉണ്ടെന്നു പറഞ്ഞു അവര്‍ അടുത്ത റൂമിലേക്ക്‌ കയറി പോയി ; അവിടെയാണ് മെഡിക്കല്‍ ഇന്ശുരന്‍സ് റെപ് ഇരിക്കുന്നത്. അവര്‍ ഒരുപാട് ക്ഷീണിച്ചു പോയി , പഴയ ഗ്ലാമര്‍ ഒക്കെ പോയി എന്ന എന്റെ കമന്റിനു മറ്റേ സുഹൃത്ത്‌ തന്ന മറുപടി എന്നെ ഞെട്ടിച്ചു -- രോഹിന്ക്ക് ബ്ലെട് കാന്‍സര്‍ ആണ്. ഒത്തിരി കൂടിപോയി, ഇനി എത്ര കാലം ഇങ്ങനെ കാണുമെന്നറിയില്ല, ഒറ്റക്കെവിടെയോ   വീടെടുത്ത് താമസിക്കുന്നു , ഭര്‍ത്താവ് ഉപേക്ഷിച്ചു, വീട്ടിലിരുന്നാണ്  ഇപ്പോള്‍ പണി എടുക്കുന്നത്. എന്റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയി. നടുവേദന ആയതിനാലാ അവര്‍ ഓഫീസില്‍ വരാത്തതെന്ന് കരുതിയാ ഞാന്‍ ലാഖവതോടെ ചികിത്സ എങ്ങനെ ഉണ്ടെന്നു ചോദിച്ചത് . 

ബ്ലേഡ്  കാന്‍സര്‍ എന്നാ വില്ലനാണ് അവരെ പാട് വൃദ്ധ   ആക്കിയത്  എന്നെനിക്കരിയില്ലായിരുന്നു . എന്നിലെ ആ ദിവസത്തെ സന്തോഷം മുഴുവന്‍ ആ വാര്‍ത്ത വിഴുങ്ങി. എനിക്കൊന്നും ചെയ്യാനില്ല ഇവിടെ, എല്ലാവരെയും പോലെ അവരെ നോക്കി സഹതപിക്കാം . അവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതും ആ സഹതാപത്തില്‍ നിന്നാണ് . ക്രൂരനായ വിധുയുടെ ദംഷ്ട്രകള്‍ അവരെ വിഴുങ്ങാന്‍ തയ്യാരകുകാന് , അതില്‍ എനോക്കൊന്നും ചെയ്യാനില്ല . ഈ വരികള്‍ മാത്രം അവര്‍ക്കായി കുറിച്ചിടാം , ഒരു മൌന നൊമ്പരത്തോടെ ....

Monday, January 02, 2012

പോറല്‍ വീണ കണ്ണാടി പോലെ ആണ് ഇപ്പോള്‍ മനസും .. അതിലൂടെ കാണുന്ന സുന്ദര രൂപങ്ങല്‍ക്കെല്ലാം ആ പോറല്‍ ഒരു വൈകൃതം കല്‍പ്പിച്ചു നല്‍കുന്നു ......



ഇനി ഈ ബ്ലോഗിന് വിട...... നിന്നില്‍ നിന്നും ഓടി ഒളിക്കാന്‍ സമയമായി ... ഇനി എന്റെ ജല്പനങ്ങള്‍ നിന്നിലേക്ക്‌ ഇരമ്പി കയറില്ല.... ava എന്റേത് മാത്രമായ ഒരു ലോകത്തേക്ക് ഒതുങ്ങി കൂടാന്‍ പോകുന്നു ...........