Friday, January 21, 2011

മിട്ടായി ഉമ്മ ......

കാലത്തിന്റെ ഒഴുക്കില്‍ ഇപ്പോള്‍, ഇവിടെ , ഈ നിമിഷത്തില്‍ മിട്ടായി പകുതി കടിച്ചു നിനക്ക് നല്‍കുമ്പോള്‍ അറിയാതെ ഉള്ളില്‍ വെറുതെ
ഒരു ചമ്മല്‍ തോന്നി പോയി ...

പണ്ട് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു ഓര്‍മ്മ.. പക്ഷെ അന്ന് എട്ടും പൊട്ടും തിരിയാതെ ഓരോന്ന് കാട്ടി കൂട്ടിയെന്നു വച്ച്... ഇന്നിപ്പോള്‍, അങ്ങനെ അല്ലല്ലോ...

ഛെ, ഞാന്‍ അറിയാതെ ആ മിട്ടായി നിനക്കായി കടിച്ചു പകുത്തെടുത്തു....

എന്തായാലും ആ ചമ്മല്‍ ഒഴിവാക്കാനായി നീ ചേര്‍ത്ത അലങ്കാരം കൊള്ളാം..... .. ഇതൊരു "മിട്ടായി ഉമ്മയായി " ഞാന്‍ സ്വികരിക്കുന്നെന്നത് ...

മിട്ടായിയില്‍ കലര്‍ന്ന എന്റെ തുപ്പലിനും ,ചുണ്ടിനും ഒരു ഉമ്മയുടെ വില കൊടുത്തു....
കൊള്ളാം മിട്ടായി ഉമ്മ ......

എന്തായാലും കാട്ബെരീസുകാര്‍ ഇതരിയണ്ട.. അവര്‍ ഈ വാചകം പരസ്യത്തിനായി എടുത്തു കളയും

Friday, January 14, 2011

ഒരു കാറ്റായി അവന്‍

"നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ ... " പെട്ടെന്ന് ഫോണ്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി. മീനാക്ഷി ഓടിച്ചെന്നു ഫോണ്‍ എടുത്തു. അത് സാജനായി സെറ്റ് ചെയ്തിരിക്കുന്ന റിംഗ് ടോണ്‍ ആനു. എന്നും 6.30am നു ആശാന്റെ ഒരു കോള്‍ പതിവാണ് . വാക്ക് കൊടുക്കല്‍ ചടങ്ങ് കഴിഞ്ഞതിനു ശേഷം അത് മുടങ്ങിയിട്ടില്ല ഇതേവരെ .

സംസാരിക്കാന്‍ അവര്‍ക്കൊരിക്കലും വിഷയ ദാരിദ്ര്യം അനുഭവപെട്ടില്ല. പതിവുപോലെ അര മണികൂര്‍ നീണ്ടു നിന്ന കൊഞ്ചളിനപ്പുരം അവള്‍ പെട്ടെന്ന് വാച്ചിലേക്ക് നോക്കി . സമയം 7 മണി ആകാറായി. 7.30തിനു കമ്പനി ബസു വരും .

"ഇന്നിത്രയ്ക്ക് പോരെ " മീനാക്ഷി ചോദിച്ചു

"എന്താണെന്നു അറിയില്ല എനിക്കിന് തന്നോട് സംസാരിച്ചു മതി വരുന്നില്ല. ഇന്നെന്തോ എനിക്ക് തന്നെ കാണാന്‍ കൊതിതോന്നുന്നു. ഞാന്‍ വരട്ടെ അങ്ങോട്ട്‌ ഒരു കാറ്റായി??" സാജന്‍ ചോദിച്ചു

"ഓഹോ അപ്പോള്‍ കറ്റായിട്ടാണോ എല്ലായിടവും പോകുന്നെ ? പിന്നെ എന്തൊരു സ്നേഹം , കല്യാണം കഴിയുന്നതുവരെ kaaNaththuLLu ഈ കൊതിയൊക്കെ , പിന്നെ അതങ്ങ് മാറും " മീനാക്ഷി സാജനെ ചോടിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ കൂട്ടി ചേര്‍ത്തു

"ഒന്ന് പോ പെണ്ണെ , ഇന്നാണ് nortellലിന്റെ HR വിളിക്കാമെന്ന് പറഞ്ഞ ദിവസം .എനിക്കവിടെ കിട്ടുമെന്നുരപ്പാണ് . അത് കിട്ടിയിട്ട് വേണം ഇവിടെ പേപ്പര്‍ ഇടാന്‍" - സാജന്‍

"എന്തിനാ ഇത്ര ദൃതി പിടിച്ചു bangloreilekku വരുന്നേ ? കല്യാണത്തിന് ഇനിയും 3 മാസം ഉണ്ടല്ലോ " ചുവന്നു തുടുത്ത മുഖത്തോടെ മീനാക്ഷി ചോദിച്ചു
സജനെക്കാള്‍ ഉപരി അയാളിങ്ങോടു എത്രയും പെട്ടെന്ന് വരണം എന്നുള്ളത് അവളുടെ ആഗ്രഹമാണ് . എന്നാലും അവളതു സമ്മതിച്ചു കൊടിക്കില്ല.. അവളും വര്‍ഗം പെണ്ണല്ലേ..

"ആയോ! ഇനി കത്തി വച്ചാല്‍ എനിക്ക് ബസ് മിസ്സ്‌ ആകും . 10 മണിക്ക് മീറ്റിംഗ് ഉള്ളതാണ് . മീനാക്ഷി വേഗം ഫോണ്‍ വച്ചു. സാജന്റെ പതിവ് കോട്ട കൊടുത്തതിനു ശേഷം

ആകെ ഒരു യുദ്ധകാലടിസ്ഥാനത്തില്‍ അവള്‍ പ്രധമിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. ബാംഗ്ലൂരില്‍ ആയതിനാല്‍ പിന്നെ തലകുളി ആഴ്ചയില്‍ ഒരിക്കലുള്ള ഒരു പ്രതിഭാസം മാത്രമാണ് . മോയിസ്ച്ചര്യ്സര്‍ ക്രീം മേനിയില്‍ പൂസുമ്പോള്‍ അവള്‍ അറിയാതെ തന്റെ സൌന്ദര്യം ആസ്വദിച്ചു. ഇനി മൂന്ന് മാസങ്ങള്‍ മാത്രം ഞാന്‍ എന്റെ സാജന്റെതായി തീരും . അവളുടെ മുഖത്ത് കള്ള ചിരി മിന്നി മാഞ്ഞു . ചെവികള്‍ രണ്ടും തക്കാളി നിറമായി.





സാജന്‍ , 28 വയസ്സ്, തൃപ്പുന്നിതരയാണ്‌ സ്വദേശം . അച്ചനും അമ്മയ്ക്കും ഒരൊറ്റ മകന്‍ സുമുഖന്‍ , സുന്ദരന്‍ . ഒരു ചെറിയ ബുള്‍ഗാന്‍ താടിമുടി ഉണ്ട് ആ മുഖത്ത് . സാജനെ ഓര്‍ക്കൂട്ടില്‍ ആഡ് ചെയ്തപ്പോല്‍ത്തന്നെ കൂടുകാരികളുടെ കുശുമ്പു കമ്മെന്റ് കിട്ടി തുടങ്ങിയതാണ്‌ , എങ്ങനെ ഒപ്പിച്ചു ഈ ചൊങ്കന്‍ ചെക്കനെയെന്നു?

ഓഫീസിലേക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ വെറുതെ ഓരോന്ന് സ്വപ്നം കണ്ടു .ബംഗ്ലൂര്‍ ട്രാഫിക്കിനെ വെറുത്തിരുന്ന മീനാക്ഷി ഇപ്പോള്‍ അതിനെ ഇഷ്ടപെടുന്നു . തന്റെ പകല്കിനവുകള്‍ക്കുള്ള സൌകര്യവും ദൈര്‍ക്യവും ഒരുക്കുന്നത് ഈ യാത്രയാണ്‌ .

സമയം 1 മണി കഴിഞ്ഞു. സൂര്യന്‍ അത്യുഗ്രനായി നഗ്നയായ ഭൂമിക്കുമേല്‍ രൂക്ഷമായി തന്റെ കിരണങ്ങള്‍ അയക്കുന്നു . മീനാക്ഷി ഓപ്പണ്‍ കാഫെട്ടെരിയയില്‍ ഫ്രെണ്ട്സിനോപ്പം കുവിലാണ് . സൌത്ത് ഇന്ത്യന്‍ അന്ളിമിട്ടടിന്റെ നീണ്ട ക്യുവായിരുന്നു അത് . പെട്ടെന്ന് ഫോണ്‍ മുഴങ്ങി "നീ എനെ സര്‍ഗ സൌന്ദര്യമേ .." അവള്‍ ഉടനെ ഫോണ്‍ എടുത്തു കൂടുകാരികളുടെ ആക്കി ചിരിക്കിടയില്‍ നിന്നും ഓടി ലോനിലേക്ക് പോയി.


"എന്തെ , ഈ നേരത്ത് , ഊണ് കഴിഞ്ഞോ?" മീനാക്ഷി
"ഇല്ല കഴിഞ്ഞില്ല, തന്നോട് സംസാരിക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം , അതാ വിളിച്ചത് . ഇന്ന് പതിവ് കോട്ടയില്‍ നിന്നും ഒന്ന് കൂടി വിളിക്കാമെന്ന് വച്ചു" -- സാജന്‍

"എത്രയാ ബില്ല് വരുന്നതെന്ന് വല്ല പിടിയുമുണ്ടോ? അതെ, എന്തായി nortel-ലിന്റെ കാര്യം ?" - meenakshi

"അത് പറയാനാ വിളിച്ചത് , അവര്‍ വിളിച്ചു . നെക്സ്റ്റ് മന്ത് ജോയിന്‍ ചെയ്യണം . ഞാന്‍ ഇന്നുതന്നെ ഇവിടെ പപ്പേര്‍ ഇടുവാന്‍ പോവുക. 6 മന്ത്സ് കമ്പ്ലീറ്റ് ആകാത്തതിനാല്‍ കാശ് അങ്ങോട്ട്‌ കൊടുക്കേണ്ടി വരും . allel moonnu maasam ഇവിടെ nilkkanam " - സാജന്‍


"അതെ, ഞാന്‍ ലോണില്‍ വന്നു നില്‍ക്കുക ; പ്രിയയും , മഞ്ജുവും ഒക്കെ ക്യുവില്‍ നില്‍ക്കുകാന് . ഇപ്പോള്‍ സാജന്‍ എവിടെ നില്‍ക്കുക? അതെ vishapponnumille?" - മീനാക്ഷി

"വിശപ്പൊക്കെ ഉണ്ടെടോ , തന്നോടൊന്നു സംസാരിക്കാനായി വിളിച്ചത ഞാന്‍ ". ഞാന്‍ ഇപ്പോള്‍ രൂഫ് ടോപ്പില നില്‍ക്കുന്നെ . 8th ഫ്ലോറില്‍ . താഴേക്കു പോകാന്‍ പോവുകാണ് . ലിഫ്റ്റ്‌ വരാറായി , താന്‍ ഫോണ്‍ വയ്ക്കണ്ട കേട്ടോ, താഴെ എത്തുന്നതുവരെ തന്റെ ശബ്ദം കേള്‍ക്കാലോ" - സാജന്‍


പെട്ടെന്നൊരു നിലവിളി അലര്‍ച്ച ആ ഫോണില്‍ നിന്നും മീനാക്ഷി കേട്ടു . പിന്നെ ആ ഫോണ്‍ നിശ്ചലമായി .
മീനാക്ഷി അറിഞ്ഞില്ല ആ ലിഫ്റ്റ്‌ തന്റെ പകല്‍ കിനാക്കളെ മുഴുവന്‍ കൊന്നുകളഞ്ഞെന്നു. പെട്ടെന്ന് ഒരു കാറ്റ് തന്റെ മുഖത്ത് തലോടുന്നതായി അവള്‍ക്കു തോന്നി.. അവള്‍ക്കു സാജന്റെ സാമീപ്യം പെട്ടെന്ന് മിന്നിമാഞ്ഞു . അവള്‍ സ്പദ്തയായി.

Monday, January 10, 2011

Jan 4rth 2011

അങ്ങിനെ എന്റെ വെക്കേഷന് ഇവിടെ തിരശീല വീഴുകയായി . തിരികയുള്ള ഈ യാത്രയില്‍ ഒരു നഷ്ടപെടലിന്റെ വേദന അനുഭവവേദ്യമാകുന്നു. വീണ്ടും എന്റെ തിരക്ക് പിടിച്ച ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറക്കപെട്ടിരിക്കുന്നു .


"മനസ് " ഈ യാത്രയിലെവിടെയോ തെറിച്ചു വീണിരിക്കുന്നു. IRTC -യുടെ ചായ ( ചൂട് ലേശവുമില്ലാത്ത ചായ ) അകത്താക്കി AC -യുടെ തണുപ്പില്‍ ഒരു മരവിപ്പോടെ , മടിയോടെ ജനലിലേക്ക് നോക്കി വെറുതെ സമയം കൊന്നുകൊണ്ടെയിരുന്നു.

ഇപ്പോള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തി കഴിഞ്ഞു. കറുത്ത കഷായ വസ്ത്രങ്ങളുടെ തിക്കും തിരക്കും നിറഞ്ഞൊരു സ്റ്റേഷന്‍. സ്വര്‍ണ്ണ കതിരൊളി വിടര്‍ത്തി സൂര്യന്‍ അത്യുഗ്രനായി തന്നെ ഈ നാലുമണി നേരത്തും തന്റെ ജോലി അതി തീക്ഷ്ണതയോടെ ചെയ്തുകൊണ്ടേ ഇരുന്നു. ആ തീ ചൂടൊന്നും വകവയ്കാതെ ആന്ദ്ര അയ്യപ്പ ഭക്തന്മാരുടെ നഗ്ന പദയാത്രയും kushalam പറച്ചിലും എല്ലാം കെങ്കേമമായി തുടരുന്നു. സുദീര്‍ഘമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ ഹ്രസ്വമായ ആ വിശ്രമത്തിന് ശേഷം വീണ്ടും എന്റെ പ്രിയപ്പെട്ട 16525 ( Island Express) മുന്നോട്ടു .16525 എന്നത് island express എന്ന സുന്ദരിയുടെ കൊട് നാമമാണ് . ഇല്ലിമല തോടും താണ്ടി ട്രെയിന്‍ നീങ്ങുമ്പോള്‍ , അറിയാതെ ഞാന്‍ ഈ കറുത്ത ശക്തനായ ജന്നലിന്റെ വിരിമാറില്‍ തലചായ്ച്ചു പോയി . കൃഷിയില്ലായ്മ പച്ചപ്പ്‌ പിടിപ്പിച്ച കൃഷിയിടങ്ങളും , അവിടവിടെ അങ്ങിങ്ങായി ഓരോ പശുക്കളും ഒപ്പം അവയ്ക്കനുപാതത്തില്‍ ഓരോ കൊക്കുകളും ; അതായി ആവര്‍ത്തന വിരസത ഉളവാക്കാത്ത കാഴ്ച ...


വഴിയില്‍ കാണുന്ന റെയില്‍വേ ക്രോസ്സുകള്‍ വല്ലാത്ത ഒരു നൊമ്പരം എന്റെ ഞെഞ്ചില്‍ ബാക്കി വയ്ക്കുന്നു. എന്താണെന്നറിയില്ല പണ്ടേ എനിക്ക് റെയില്‍വേ ക്രോസ്സില്‍ ക്ഷമയോടെ ട്രെയിനിനു വിട ചൊല്ലാനായി കാത്തു നില്‍ക്കുന്ന യാത്രക്കാരെ കാണുമ്പൊള്‍ ഒരു വേദനയാണ് . --- ഒരു തീ നാളം കണ്ണില്‍ വീണത്‌ പോലെ --- ആ വേദന വന്നു അങ്ങ് മാഞ്ഞു പോകും . ഇനി ഇതേ വേദന തിരിച്ചും എനിക്ക് അനുഭവപെടാറുണ്ട്‌ ... ഓഫീസ് കഴിഞ്ഞു വീടിലേക്ക്‌ മടങ്ങും വഴി "kagadaspura "- യിലെ റെയില്‍വേ ക്രോസ്സില്‍ ; അവിടെ ഞാന്‍ അക്ഷമയായി ട്രെയില്‍ പോകുന്നതിനായി കാത്തു നില്‍ക്കുമ്പോള്‍ അറിയാതെ ഒരു നൊമ്പരം , ഇതേ നൊമ്പരം എനിക്കനുഭാവപെടരുണ്ട് . രണ്ടു നൊമ്പരങ്ങളുടെയും അടിസ്ഥാനം ഒന്ന് തന്നെ ..... "എന്റെ നാട്" ...... ഒന്ന് നാടിനോട് വിട പറയുമ്പോള്‍ മറ്റൊന്ന് നാടിന്റെ ഒര്‍മ മിന്നിമായുമ്പോള്‍ .



ഇപ്പോള്‍ ഞാന്‍ തിരുവല്ല കഴിഞ്ഞിരിക്കുന്നു . ഈ സ്റ്റേഷനില്‍ ഒരു ഉണക്ക മരച്ചില്ലയില്‍ ഇരുന്ന ഇരട്ട വാലന്‍ കിളി അല്ലാതെ മറ്റൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല.. ആ ചില്ലയും കിളിയും , ആരോ വരച്ചൊരു നിഴല്‍ ചിത്രം പോലെ എനിക്ക് തോന്നി. Nikon P100 കാമറ എന്റെ പക്കല്‍ ഉണ്ടായിരിന്നിട്ടും, അതൊന്നും എടുക്കാന്‍ എന്റെ മനസിന്‌ തോന്നുന്നില്ല. ഒരു പക്ഷെ എന്റെ കണ്ണുകള്‍ P100 ലെന്സിനെക്കള്‍ തീവ്രതയുള്ളതായിരിക്കാം; ആയിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.






എന്റെ കണ്ണുകളിലേക്കു ഞാന്‍ അറിയാതെ നിദ്രയുടെ വിത്ത് ആരോ പാകിയിരിക്കുന്നു ഇപ്പോള്‍. ഒരു പക്ഷെ തൊട്ടടുത്ത്‌ ഉറങ്ങുന്ന അമ്മയുടെയും അതിത്യയുടെയും ശ്വസോച്ച്വാസത്തില്‍ നിന്നായിരിക്കാം . ഇനി ഒരു വിശ്രമം എന്റെ കാമത കണ്ണുകള്‍ക്കും , നീല സെല്ലോ പെന്നിനും .





********************************************************************************************************************





ഇവിടെ വിശ്രമമ പൂര്‍ണമായി , സമയം 6 മണി കഴിഞ്ഞു കാണും. എറണാകുളം ടൌണിന്റെ പ്രസരിപ്പില്‍ ഞാന്‍ ഉണര്‍ന്നു. ഒരു ചായയ്ക്കായി ഓടി നടന്നു , പക്ഷെ നിരാശയായിരുന്നു ഫലം . ചായ കിട്ടിയില്ല, എന്നേക്കാള്‍ ഉപരി ചായക്കായി കാത്തിരുന്നത് അമ്മയായിരുന്നു . മണി കണക്കാക്കി ചായ കുടിക്കുന്ന ശീലം അമ്മയ്ക്ക് കൂടെ പിറപ്പാന് , ഒപ്പമുള്ള തലവേദനയും .



ഇപ്പോള്‍ സമയം 7pm, പതിവുപോലെ വൈകിയാണ് island ഇന്നും ഓടുന്നത് , പക്ഷെ ആ നീരസം അവള്‍ രാത്രി ഓടി തീര്‍ക്കും . രാത്രിയുടെ തണുത്ത യാമങ്ങളില്‍ എല്ലാവരും കൂര്‍ക്കം വലിച്ചുരങ്ങുംപോള്‍ തന്റെ നീണ്ട വടിവൊത്ത വള്ളിഗാത്രതെയും വലിച്ചുകൊണ്ട് അവള്‍ പറ പറക്കും ബംഗ്ലൂര്‍ എന്ന മഹാ നഗരത്തിലേക്ക് . ഇത് അവളുടെ പതിവ് ചിട്ടയാണ്, പാവം 16525 .



എറണാകുളം മുഴുവന്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ തിളക്കത്തോടെ , നാണത്തോടെ , ചടുലതയോടെ , നില്‍ക്കുന്നു --- വളരെ മനോഹരിയായിട്ടു ലാസ്യത്തോടെ, ലജ്ജയോടെ , ദൃടതയോടെ , ധൃതി പിടിച്ചു ---



എനിക്കിപ്പോള്‍ പുറത്തുള്ള കാഴ്ചകള്‍ അപൂര്‍ണമാണ് , ട്രെയിനകത്തു വെട്ടം തെളിഞ്ഞതോടെ ജനലുകള്‍ കൂടുതല്‍ ഇരുണ്ടിരികുന്നു .പുറത്തു മഞ്ഞ വെളിച്ചങ്ങള്‍ മാത്രം അവ്യക്തമായി കാണാം , കൂടുതലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് .

ഇപ്പോള്‍ ആലുവ കഴിഞ്ഞു . ചായക്കായുള്ള നെട്ടോട്ടം ഇവിടെ സാക്ഷാല്‍ക്കരിച്ചു . അടുത്തിരുന്ന ഹിന്ദിക്കാരന്‍ ഒന്നും പറയാതെ തന്നെ സഹായ ഹസ്തങ്ങളുമായി ഓടി വെളിയില്‍ നിന്നും ചായയുമായി എത്തി. എനിക്ക് പൊതുവേ ചില ആള്‍ക്കാരെ dahikkaththilla . അവരുടെ മുന്നില്‍ ഒരു ഗര്‍വു ഞാന്‍ കാണിക്കാറുണ്ട് . ഇയാളും ആ ഗണത്തില്‍ പെട്ടതാണ് . എന്നാലും പോട്ടെ, അയാളുടെ 5 രൂപ കൊടുത്ത് , സഹായത്തിനു ഒരു താങ്ങ്സ് പറയണമെന്ന് മനസ് കൊതിച്ചെങ്കിലും 5 രൂപ ഞാന്‍ കളഞ്ഞില്ല , ഒരു ചമ്മല്‍.


കുടുമ്പ സമേതം കേരളം കാണുവാന്‍ ഇറങ്ങിയതാണ് ടിയാന്‍. ഒരു കഷണ്ടി വന്ന കൃശ ഗാത്രന്‍ , ഭാര്യ വെളുത്ത തുടുത്ത ഒരു സ്ത്രീ . ജീന്‍സും ടിറ് ടി ഷര്‍ട്ടും . ഒരു കാര്യത്തില്‍ ഞാനും ആ സ്ത്രീയും സമാനര്‍ ; എന്തെന്നല്ലേ പരസ്പരം velluvilikkunna വയറുകള്‍ . pinne രണ്ടു മാട പ്രാവുപോലുള്ള പെണ്‍ കുട്ടികള്‍ . മൂത്തയാള്‍ നീല ത്രീഫോര്തും ടി ഷര്‍ട്ടും , പതിനാല് വയസ്സ് പ്രായം . ഇളയയാള്‍ നീല ജീന്‍സും സീബ്ര വരയന്‍ ടി ഷര്‍ട്ടും , 10 വയസ്സ് പ്രായം തോന്നും. അവര്‍ ചീട്ടു കളിയില്‍ മുഴുകി ഇരിക്കുകാ. പാവം അവര്‍ മലയാളികളുടെ അല്പ്പതം കാണാന്‍ വന്നതാകും . ഗൃഹനാഥന്‍ മോശമല്ല , വെള്ളക്കാരന്‍ ( IRTC യിലെ വെള്ളം വില്‍ക്കുന്ന ) ആളിനോട്‌ ഒരു രൂപയ്ക്ക് തര്‍ക്കിക്കുന്നത്‌ കണ്ടു അയാള്‍ .

ഇപ്പോള്‍ അത്താഴത്തിനുള്ള ഓടെര്‍ ഞാന്‍ കൊടുത്തു . ഒരു ചോറും ഒരു ചപ്പാത്തിയും . ഇപ്പോളെ ടയട്ടിംഗ് തുടങ്ങുന്നത് നല്ലതാ. രണ്ടാഴ്ചത്തെ വെക്കഷനില്‍ മൂന്നു കിലോ തടി കൂടി കാണും . അതില്‍ അത്ഭുതം ഒന്നുമില്ല. എല്ലാ വിന്റെര്‍ ഷട്ട് ടൌണിനും ഇതേ രീതി തന്നെയാ തുടരുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷമായി .


രാത്രിയുടെ കൂരിരുട്ടില്‍ എന്റെ എഴുത്ത് ഇരുളായി മറയുന്നു . അതിനാല്‍ തന്നെ ഇവിടെ നിര്‍ത്താം . ഇനി ഏതാനും മണിക്കൂറുകള്‍ക്കകം എന്റെ നാടിനോട് താത്കാല വിട പറയേണ്ടി വരും .


****************************************************************************************************
ഇപ്പോള്‍ സമയം 5 .30 am . ഇപ്പോള്‍ ഞാന്‍ എത്തി എന്റെ ചെക്കേട്ട മേഘലയില്‍ . ഇനി വീണ്ടും ഈ നീല സെല്ലോ പെനിന് വിശ്രമം.