Friday, October 31, 2008

ചന്ദ്രിക


പുഞ്ചിരി തൂകുമെന്‍ വെണ്ണില ചന്ദ്രികേ,
നിന്‍ മിഴിയോരത്തയ് നില്‍പ്പുണ്ടോ അവനിന്നും?
മോഹത്തിന്‍ തേന്‍കണം ചോരിയുന്നതെന്തിനായ്?
നിശബ്ദമാം പ്രേമത്തിന്‍ തേന്മഴയോയിതു?

നിന്‍ കുളിര്‍ സ്പരശത്താല്‍് പുളകിതയായി ഞാന്‍
തഴുകി ഉണര്‍ത്തി നീ എന്നിലെ എന്നെയും..

ധൂതുമായ്‌ വന്നൊരാ എന്‍ പ്രിയ ചന്ദ്രികേ,
ചൊല്ലുക നീ ഇന്നവനുടെ ധൂതുകള്‍

ഭൂമിയല്‍ ഏവര്‍ക്കും ധൂതുമായ്‌ എത്തുന്ന
മോഹന ലാസ്യത്തില്‍ പോന്നിലാവല്ലേ നീ?

മറുപടി ഒതുവാന്‍ മോഹമുന്ടെന്കിലും
അരുതരുതെന്നോതും മാനസം എപ്പോളും...

മമ മിഴിയിലെ മൌനമാം കവിതതന്‍ ധൂതുകള്
ചൊല്ലുക ഇന്നു നീ അവനുടെ കര്ണ്ണത്തില്‍്..

മൂലോകം നിദ്രയില്‍ അറാടും ഈ നേരം..
അവനോടു മാത്രമായ് ചൊല്ലുക ഈ ധൂത്