Sunday, August 23, 2009

എന്റെ സുന്ദരി


എനികവളെ ഇന്നും ഇഷ്ടമാണ്... ഓര്‍മയുടെ തായ്‌ വഴികളില്‍ എവിടെയോ ഞാങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു...



ഒന്നിച്ചു കളിച്ചു.. ഒന്നിച്ചു രസിച്ചു... പിന്നിടെപ്പോളൊ വേനലിന്റെ ചൂടില്‍് അവള്‍ മാഞ്ഞു പോയി.....


അവള്‍ മാഞ്ഞു പോയ് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് തിരക്കിട്ട ഈ ജീവിതത്തില്‍ ഞാന്‍ അവളെ മറന്നു എന്ന് പറയുന്നതായിരിക്കാം.... ഒത്തിരി വര്‍ഷങ്ങള്‍ എന്തിനോ വേണ്ടി ഉള്ള പാച്ചില്‍... ഒരു പാട് അനുഭവങ്ങള്‍ .., മുഹൂര്‍ത്തങ്ങള്‍.... ഇപ്പോള്‍ വല്ലാത്തൊരു മടുപ്പാണെനിക്ക്.... ഈ മടുപ്പിന്റെ മടിയില്‍ തല ചായ്ച്ചുരങ്ങുമ്പോള്‍ പെട്ടെന്നു അവളുടെ മുഖം മനസിലേക്കു ഓടി എത്തുന്നു...




അവള്‍ സുന്ദരി ആയിരുന്നു... നനുനനുത്ത മൃദുലമായ കവിള്‍ത്തടം...വിടര്‍ന്ന കണ്ണുകള്‍.... സാദാ മന്ദസ്മിതം ഒട്ടിച്ചു വച്ചത് പോലുള്ള ചുണ്ടുകള്‍..... എപ്പോളും അവള്‍ പ്രസന്ന വദന ആയിരുന്നു....എനിക്കെന്തോ ഇന്ന് അവളെ ഒന്ന് കൂടി ഒന്ന് ...കൂടി ഒന്ന് ....കാണുവാന്‍ കൊതി തോന്നുന്നു....




ഇന്നവള്‍ എവിടെ ആണെന്ന് എനിക്കറിയില്ല... അവളെ തിരഞ്ഞു പോകാനുള്ള ചുറ്റുപാടിലല്ല ഞാനിന്നു.... ബന്ധങ്ങള്‍ എന്നെ വലിഞ്ഞു മുറികി ഇരിക്കുന്നു.... കടപ്പാടും കടമയും ഉത്തരവാദിത്വവും എല്ലാം എന്നെ ശ്വാസം മുട്ടിക്കുന്നു.... ഈ ബന്ധനം തകര്‍ക്കാന്‍ ഞാന്‍ അശ്ക്തനാണ്...




ഒരിക്കല്‍ ഞാന്‍ അവളെ മറന്നു ജീവിതത്തിന്റെ ഊഷ്മളത തേടി .. പുതിയ പുതിയ വീചികള്‍ തേടി നടന്നകന്നു... ആയ ഗ്രാമവും... ആ തെന്നലും... ആ സുഗന്ധവും വിട്ടു....ഞാന്‍ നേടി.. ഒത്തിരി കര്യങ്ന്ഗ്....പണം , പ്രശസ്തി , കുടുംമ്പം... എല്ലാം .. എല്ലാം.... അതില്‍ ഞാന്‍ സന്തുഷടനുമാണ്...



പക്ഷെ ഈ ബന്ധനം ഒരു നിമിഷം .. ഒരു നിമിഷമെങ്കിലും ഒന്ന് മറക്കാന്‍ എന്റെ മനസ് വിതുമ്പുന്നു....
ഒരു പക്ഷെ ആ വിതുമ്പലാകാമ് അവളെ കുറിച്ചുള്ള ഓര്‍മയുടെ വിത്ത് എന്റെ മനസ്സില്‍ വാരി വിതറിയത്...



ഇപ്പോള്‍ മനസ്സ് വല്ലാതെ നീറുന്നു ...... എന്റെ തുമ്പയെ ഒന്ന് കാണുവാന്‍....