
നീ അറിയുന്നുണ്ടോ , എന്റെ ഉള്ളില്‍ നീ എത്ര വലിയ മുരിവാനുണ്ടാക്കിയതെന്നു ?
നിന്നെ ഞാന്‍ സ്നേഹിച്ചു; നിന്നെ ഞാന്‍ വിശ്വസിച്ചു , എന്നിട്ടും നീ ....................................
നീ എന്നെ അറിഞ്ഞീല ............................... എന്നിലെ വിളക്ക് നീ ഊതി കെടുത്തി; എന്നിലെ എന്നെ കൊത്തി കീറി .........
എന്നെ നിത്യമാം കുരിരുട്ടില്‍ നിര്‍ദ്ദയം വലിച്ചെറിഞ്ഞു .....
എന്റെ മനസ്സിപ്പോള്‍ മരവിച്ചിരിക്കുന്നു .... അതില്‍ പ്രതികാര ദാഹമില്ല .....സ്നേഹത്തിന്റെ നീരുരവയുമില്ല..... നിത്യ സത്യമായ ഏകാന്തത എന്നെ വലിഞ്ഞു മുറുക്കിയിരിക്കുന്നു... നീ തന്ന സമ്മാനം...
എവിടെയാണ് നമുക്ക് തെറ്റിയത്? .. അല്ല; ; ; എനിക്ക് തെറ്റിയത്? നീ എനിക്ക് "കിട്ടാകനി" മാത്രമായിരുന്നെന്ന് ഞാന്‍ അറിഞ്ഞീല ..............
നിന്നിലെ നിന്നില്‍ ഞാന്‍ വായിക്കതൊരു എടുണ്ടെന്ന് എന്തെ ഞാന്‍ അറിഞ്ഞീല.....
നിന്നെ പൂര്‍ണമായി വായിച്ചെന്ന അഹങ്കാരം മാത്രമായിരുന്നു എന്നുള്ളില്‍...
ഇന്നെന്റെ മനസ് ശൂന്യമാണ് ..അവിടെ ഇന്ന് നീ ഇല്ല...നിനക്ക് വേണ്ടി ഞാന്‍ വളര്‍ത്തിയ , നിനക്കു വേണ്ടി ഞാന്‍ താലോലിച്ച , നിന്റെതായി ഞാന്‍ ഓമനിച്ച നമ്മുടെ ,, അല്ല എന്റെ സ്വപ്നങ്ങള്‍ ഒന്നുമില്ല ...
അല്ല; ഞാന്‍ കള്ളം പറഞ്ഞു , എന്റെ മനസിലെവിടെയോ ഇന്നും നീ ഉണ്ട്....
ഒരു മുള്‍ച്ചെടിയായി ... മുള്‍ച്ചെടിയായി മാത്രം