Tuesday, March 10, 2026

പൊരുൾ

അലയുന്നു ഞാൻ ഇന്നും 

ജീവൻ തൻ പൊരുൾതേടി

അറിയുന്ന പൊരുളുകൾ

നിരർത്ഥമായി പൊഴിയുന്നു


അവയെചവിട്ടി മെതിച്ചു 

ഞാൻ നീങ്ങുന്നു

ഗൂഢമാം ജീവൻ തൻ

പൊരുൾ തേടി ഇന്നും 


അലയുന്നു ഞാൻ ഇന്നും 

ജീവൻ തൻ പൊരുൾതേടി

അറിയുന്ന പൊരുളുകൾ

നിരർത്ഥമായി പൊഴിയുന്നു


വ്യർത്ഥമാണീ യാത്ര 

എന്നറിയാമതെങ്കിലും 

അലയുന്നു ഞാൻ ഇന്നും 

ജീവൻ തൻ പൊരുൾതേടി