ഞാന്‍ എഴുതുന്നതില്‍ ഒരു നിരാശ ഒളിഞ്ഞിരിക്കുന്നെനു ഒത്തിരി പേര്‍ പറഞ്ഞു..
അതിനെ കുറച്ചു ആലോചിച്ചു തല പുന്നാക്കാനോന്നും ഞാനില്ല.... എന്നിരുന്നാലും ഒരു ശൈലി മാറ്റം ഞാന്‍ പരീക്ഷിച്ചു നോക്കാമെന്ന് വച്ച്...
വിജയിക്കുമെങ്കിലോ .... അറിയില്ല...
എന്താ ഈ "ജന്മാന്തര ബന്ധം" എന്ന് വച്ചാല്‍ .???? കഴിഞ്ഞ ജന്മത്തില്‍ പരിജയമുണ്ടെന്നാണോ ??? ഏയ് ! അങ്ങനെ ആകാന്‍ വഴിയില്ല.... കഴിഞ്ഞ ജന്മത്തിലെ കാര്യം ഇപ്പോലെങ്ങനെ അറിയാനാ...
ഇനി ഈ ജന്മം തന്നെ കണ്ടു പരിചയമുള്ളവരെ ആണോ അങ്ങനെ പറയുക.... വഴിയില്ല.... അങ്ങനെ ആണേല്‍ എവിടെ വച്ചാകാം കണ്ടതെന്ന് ആലോചിച്ചു നോക്കിയാല്‍ പോരെ?
ഇത് അതൊന്നുമല്ല.... എപ്പോളും നമ്മുടെ മനസിന്റെ ഉള്ളില്‍ ഒരു സങ്കല്പം ഉറങ്ങി കിടക്കുന്നുണ്ടാകും .. പെട്ടെന്ന് ഒരു മുഖം ആ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് വരുമ്പോ ആ ബന്ധത്തിനെ "ജന്മാന്തര " ചേര്‍ത്ത് വിശേഷിപ്പിക്കും.... അത്രേ ഉള്ളു ..
ആര്‍ക്കും അങ്ങനെ വച്ച്യാര്ത്തതോട് ചേര്‍ന്ന ജന്മാന്തര ബന്ധങ്ങള്‍ ഒന്നുമില്ല.... നീ എന്റെ സങ്കല്പങ്ങള്‍ക്ക് ജീവന്‍ കൊടുക്കുമ്പോള്‍ ഞാന്‍ പറയും ഇതൊരു ജന്മാന്തര ബന്ധം ആണെന്ന്... എന്ന് ആ സങ്കല്‍പ്പങ്ങള്‍ക്ക് വിള്ളല്‍ വരുന്നുവോ അന്ന് അതെ ഞാന്‍ പറയും .. " ഇല്ല ഇതല്ല . ഇനിയും വന്നിട്ടില്ല എന്റെ ആ ജന്മാന്തര ബന്ധു എന്ന് " .....
മനുഷ്യ മനസിനെ പോലെ വൃക്രുതനായ കള്ളന്‍ വേറെ എങ്ങും ഇല്ല.... എപ്പോളും അവന്റെ ആശക്ക് അനുസരിച്ച് അവന്‍ മാറികൊണ്ടേ ഇരിക്കും.. ഇന്ന് താരമ പൂവാനിഷ്ടമെങ്കില്‍ നാളെ ആമ്പല്‍ പൂവിനോടാകാം ഇഷ്ടം ... എങ്ങനെയാ ഈ മനസിനെ ചങ്ങലക്കിടുക.??? സന്യാസി ആയാല്‍ മതിയോ?? അതാണോ ഈ സന്യാസിമാര്‍ ശ്രമികുന്നെ???
ഈ മനസിനെ ടെ-format ചെയ്യാന്‍ പറ്റുമോ ? മുഴുവന്‍ "0" കൊണ്ട് .. അപ്പോള്‍ പ്രശ്നമില്ല .... മൊത്തം ഒരു ശൂന്യതയാകും ... പക്ഷെ ആ അവസ്ഥയെ വൈദ്യ ശാസ്ത്രം വേറെ പേരിട്ടു വിളിക്കും... അതൊന്നും താങ്ങാന്‍ ഉള്ള കഴിവില്ല എനിക്ക് ./..
അപ്പോള്‍ "formatting" ഒരു ഉപാധിയല്ല...
ഇനി ഒന്നേ ചെയ്യാനുള്ളൂ ... ഒന്നിനെപറ്റിയും ചിന്തിക്കാതിരിക്കുക ..... :-)
നിന്റെ ജീവിതം നീ ജീവിച്ചു തീര്‍ക്കു സഖി .................
അല്ല, വായനക്കര നിനക്കെന്തേലും മനസിലായോ?
Wednesday, November 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment