Sunday, August 24, 2014

Feeling Nostalgic

ഒരു നനുത്ത മഴയ്ക്ക് ശേഷം കണ്ണ് ചിമ്മുന്ന ബാഗ്ലൂരിനെ കണ്ടപ്പോൾ ഒരു വല്ലാത്ത ഗ്രിഹാതുരത്വം തോന്നി... അടുത്ത വീടിലെ ച്യ്നീസ് മുഖമുള്ള വെളുത്ത മുടിയാൻ ചേട്ടന്റെ ഗിത്താറിന്റെ ശബ്ദം കൂടി ആയപ്പോൾ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ റെടി.
ഒരു സെന്റി മൂഡിൽ കഥ തുടങ്ങാമെന്ന് വച്ചപ്പോൾ അതാ മുന്നില് പ്രിയതമനും , മൂത്ത പുത്രനും ...... കാര്യം നിസ്സാരം ...എന്താ എഴുതുന്നത്‌ എന്ന് അറിയണം....ഭാഗ്യം അവനു മലയാളം അറിയില്ല.. "അവൻ" എന്ന് അഭിസംഭോധന ചെയ്തത് കണവനെ അല്ല. പ്രിയ പുത്രനെ ആണ്... Nostalgia മനസിലാക്കാനുള്ള പ്രായം അവനു തികയാത്തതിനാൽ അവനെ ഞാൻ ഒതുക്കി... പക്ഷെ പ്രിയ ഭർത്താവിൻറെ ചോദ്യത്തിന് പതിവ് പോലെ ഒരു അവിഞ്ഞ മറുപടി നല്കി... "എന്നെ ഒന്ന് വെറുതെ വിടുമോ??".....
 
പണ്ട് പ്രണയ നി രാശ്യം പിടിച്ചു നടന്ന കാലത്ത് എന്ത് മാത്രം എഴുതുമായിരുന്നു....എന്റെ ഒരു അഭിപ്രായത്തിൽ ഒരു നിരാശ, നഷ്ട സ്വപ്നം , കിട്ട കനി ഒക്കെ വേണം എന്തേലും ഒന്നെഴുതാൻ... എന്റെ മാത്രം അഭിപ്രായമാണ് .. ചാടി കേറി ക മെന്റ് അടിക്കണ്ട... ഇതിപോൾ എനിക്ക് വലിയ ആശയും നിരാശയും ഒന്നുമില്ല ... NH47 -നിലൂടെ (അങ്ങനെ ഒരു റോഡു ഉണ്ടോ... അല്ലെങ്കിൽ AK-47 എന്ന് വായിച്ചോളൂ ) വണ്ടി സ്മൂത്തായി ഓടുകാന് ...പിന്നെങ്ങനെ എഴുതാനാ....
 
അയ്യോ നൊസ്റ്റാൾജിയ വിട്ടുപോയി... മഴയും തീര്ന്നു .. മറ്റേ ചേട്ടന്റെ ഗിത്താറും തീര്ന്നു... ഇനി പിന്നെ... ആ....... അടുത്ത മഴയത്ത് എഴുതാം.... അല്ലേലും ഫെസ് ബുക്കിൽ നൊസ്റ്റാൾജിയ എഴുതി അരുവിക്കര കാരുടെ തല്ലു വാങ്ങുന്നതെന്തിനാ.... നെക്സ്റ്റ് വീക്ക്‌ നാട്ടിൽ പോകുകയും വേണം....
ഓം ശാന്തി ഓശാന ഒന്ന് കണ്ടു കളയാം .... ഞാനുമായി-എന്റെ സ്വഭാവവുമായി നല്ല സാമ്യം തോന്നിയതിനാൽ .ഭർത്താവു നിര്ബന്ധിച്ചു എടുത്തതാ ..... കണ്ടു കളയാം ....

No comments: