Tuesday, August 16, 2016

ഒരു പാട് നാളുകൾക്കു മുമ്പെന്നോ നടക്കുവാൻ കൊതിച്ച ആ പാത , സ്വപ്നങ്ങളിൽ അവ്യക്തമായി കണ്ട ഒരു ഇട നാഴി , അതിന്നു എന്റെ കണ്മുന്നിൽ എനിക്കായി തുറന്നിട്ടിരിക്കുന്നു.. ......


വാശി പിടിച്ചു കരഞ്ഞു കളിപ്പാട്ടം സ്വന്തമാക്കിയ കുട്ടിയുടെ അവസ്ഥ ആയിരുന്നു എനിക്കപ്പോൾ, കൊതിച്ചത് കിട്ടിയതിന്റെ സന്തോഷം, ഒപ്പം ഇനിയെന്തെന്നു അറിയില്ല.........

പതിയെ പതിയെ ഞാൻ ആ വഴിയിലൂടെ .നടന്നു.. .. കല്യാണ സൗഗന്ധികവും, കാട്ടു മുല്ലയും , പായൽ പച്ചപ്പും നിറഞ്ഞ ആ വഴിയിലൂടെ.... തലേ രാത്രിയിലെ മഴയിൽ നനഞ്ഞു കുളിർന്നു നിന്നവ എന്നെ നോക്കി കണ്ണുകൾ കൊണ്ട് മന്ദഹാസം പൊഴിച്ചു ... ആ കുളിർ നനവിൽ ഞാൻ മെല്ലെ അവയ്ക്കിടയിലൂടെ ഒഴുകി നീങ്ങി... എന്റെ കണ്ണുകളിലെ വർണങ്ങൾ ഈറനണിയാൻ തുടങ്ങി... .. വീണ്ടും മറ്റേതോ സ്വപ്ന ലോകത്തേക്ക് വഴുതി വീഴുന്നതി പോലെ....

പെട്ടെനടിച്ച ആ പ്രകാശത്തിൽ ഞെട്ടി ഉണർന്ന എന്നിലേക്ക്‌ ഒരായിരം API കാളുകൾ മിന്നി മറഞ്ഞു . എൻ്റെ ആർദ്രമായ സ്വപ്‌നങ്ങൾ പെട്ടെന്ന് എങ്ങോട്ടേക്കോ ഓടി ഒളിച്ചു..... Laptop-ൽ എനിക്കുവേണ്ടി മാത്രമായി വെയിറ്റ് ചെയ്യുന്ന PPT-യെ കണ്ടു ഞാൻ സടകുടഞ്ഞെഴുന്നേറ്റു .


ഇനിയും ഒരായിരം സ്വപ്ന ലോകങ്ങൾ തീർക്കാനുള്ള ഊർജം ഏറ്റുവാങ്ങാൻ തയ്യാറായി ഞാൻ വർക്കിലേക്കു കടന്നു . ഒരു പക്ഷെ മറ്റേതോ ലോകത്തു ജീവിക്കുന്ന എന്റെ സ്വപ്ന ലോകമായിരിക്കാം ഇത് . അപ്പോൾ ഞാൻ ഈ കാണുന്ന സ്വപ്നങ്ങൾ ഒക്കെയും സ്വപ്ന ലോകത്തെ വർണ്ണ കാഴ്ചകൾ മാത്രം.; ഒരു inception കഥ പോലെ....


ജീവിതമോ അതോ സ്വപ്നമോ ...അത് തുടരുന്നു.....