Monday, April 28, 2008

തിരികേ മടങ്ങുവാന് തീരത്തടുക്കുവാന് ഞാനും....

ശരിക്കും മനസ്സു തുറന്നു ഞാന്‍ ആഗ്രഹിക്കുന്നു... ഒന്നു "തിരികെ" നാട്ടീലേക്ക് പോകാന്‍.. ആ വീടൊന്ന് കാണാന്‍ .. അറിയില്ല എന്താണെന്നു... മനസിന്റെ ഉള്ക്കാമ്പില് അങ്ങനെ ഒരു ആശ വന്നുപെട്ടു പോയി.... വല്ലാത്തൊരു വേദനപോലെ...


എന്നാണ് ഞാന്‍ "അവിടം" കാണുന്നതെന്നു എനിക്കറിയില്ല... കാണാതെ തന്നെ ആ വീട് എന്റെ മനസില്‍ നിറഞ്ഞു നില്ക്കുന്നു.... എന്റെ കണ്ണന്‍ വളര്‍ന്ന വീട്... അതിലപ്പുറം അതിനോട് എനിക്കൊരു ഇഷ്ടം തോന്നെണ്ടാതില്ല....

എന്നാലും എന്നാലും തുറന്ന ആ പുസ്തകം എന്‍ കണ്മുന്നില്‍ ഇപ്പോളും ഇരിക്കുന്നു..... നിലവിളക്കിന്റെ പ്രകശം ഉണ്ട് ; എന്നിരുന്നാലും എനിക്ക് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ കഴിയാത്തത്[പോലെ... എവിടെയോ ഒരു "വിങ്ങല്‍"...ഒരു വീര്‍പ്പുമുട്ടല്‍... ഒരു പക്ഷെ " അവിടെ " ഒന്നു പോയാല്‍ അത് തീരുമായിരിക്കും...എന്നാല്‍ എന്റെ കണ്ണിലെ മാറാല മാഞ്ഞു പോയേക്കാം....

പക്ഷെ എങ്ങനെ ? ആരും എന്‍ തേങ്ങല്‍ കേള്‍ക്കുന്നില്ല..... ബാല്യകാല സ്മരണകള്‍ ഓരോന്നു കണ്ണന്‍് പുതുക്കുംപോളും എന്റെ ഉള്ളില്‍ ആ വീടാണ്... വാതിലുകള്‍ , ജന്നല്‍, മുറ്റം... അതൊക്കെ.......അറിയാതെ ഒരു ആകാംഷ ...എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഒന്നു കാണാന്‍ കൊതി തോന്നുന്നു.... ഇനിയും പ്രാതീക്ഷയുടെ തുറന്ന പുസ്തകവും ഏന്തി നില്ക്കാന്‍ എനിക്ക് കഴിയില്ല.... അത് ക്രുരതയാനു.... എന്റെ മനസിനോട്‌ ചെയ്യുന്ന വലിയൊരു പാവം....


ഇനിയും മൌനം അരുത്.... എന്റെ കണ്ണിലെ മാറാല നീതന്നെ മാറ്റുക!