വര്‍ഷങ്ങള്‍ കൊഴിയുന്നത് എത്ര വേഗമാണ്... മനസുകൊണ്ട് അത് ഉള്ക്കൊള്ളാനെ കഴിയുന്നില്ല...
ഇന്നലെ വെറുതെ ഒന്നു പഴയ ഫോട്ടോസിലൂടെ ഒന്നു പരതി നടന്നപ്പോള് ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി... എന്റെ മുഖം എത്രകണ്ട് മാറി ഇരിക്കുന്നു... അപ്പോളാണ് ഒരു കാര്യം മനസിലായത് 20-24 വരെയുള്ള സമയമാണ് "മാമ്പഴക്കാലം" എന്ന്....
പെട്ടെന്ന് മുഖത്തിന ഒരു മാറ്റം ഉണ്ടായപോലെ... ചിലപ്പോള്‍ "age" എന്ന കൊടും ഭീകരന്‍ എന്നെയും വിഴുങ്ങാന്‍ തുടങ്ങിക്കാനും...
പണ്ടു സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എനിക്കൊരു വലിയ് വിഷമം ഉണ്ടായിരുന്നു... എന്റെ അച്ചന്നും അമ്മയ്ക്കും അധികം പ്രായം തോന്നുന്നില്ല എന്ന വിഷമം.... പ്രായമുള്ള അച്ഛനും അമ്മയും ഉള്ള കുട്ടികളെ കാണുമ്പൊള്‍ ഞാന്‍ മനസില്‍ എന്റെ അച്ഛനും അമ്മയും ഇതുപോലെ പ്രയമുള്ളവരയിരുന്നെങ്കില്‍ എന്ന് ;..ഒത്തിരി പ്രാവശ്യം ഞാന്‍ കരുതിയിട്ടുണ്ട്....
പിന്നെ വെളുക്കെ ചിരിച്ചു പൊന്തി നില്ക്കുന്ന വെള്ളി മുടികള്‍ അച്ഛന്‍ അതി വിധക്ത്മായി ഒരു പ്ലാസ്റ്റിക് surgennte സൂക്ഷമതയോടെ വെട്ടിക്കളയുന്നത് കാണുമ്പൊള്‍ ഞാന്‍ പലപ്പോളും വിചാരിച്ചിട്ടുണ്ട്; "ഈ അച്ഛന് വേറെ ജോലി ഇല്ലേ , അതങ്ങനെ നിന്നാല്‍ എന്താ കുഴപ്പം.... ഇവരൊന്നു വേഗം vayassayenkil എന്ന്"
പക്ഷെ ഇന്നു എന്റെ mukhathu വന്ന ചെറിയൊരു മാറ്റം പോലും എനിക്ക് ഒത്തിരി വിഷമം ഉണ്ടാക്കുന്നു.. ഇന്നിപ്പോള്‍ ഞാന്‍ അറിയുന്നു അന്ന് അച്ഛന്റെയും അമ്മയുടെയും മനസിലെ വികാരം enthaayirunnennu... ഇനി ചരിത്രം ആവര്‍ത്തിച്ച് എന്റെ chankoosum ഞാന്‍ വിചാരിച്ചപോലെ എങ്ങാനും ചിന്തിക്കുമോ എന്നറിയില്ല....
എന്തായാലും എന്നെ ഒന്നു "ഇരുത്തി" ചിന്തിക്കാന്‍ ആ ഫോട്ടോ സഹായിച്ചു...
കുറിപ്പ്:
കൊഴിഞ്ഞു പോയ രാഗം കാറ്റിനക്കരെ...
കഴിഞ്ഞു പോയ കാലം കടലിനക്കരെ..
ഓര്‍മകളെ നിന്നെ ഓര്‍ത്തു തേങ്ങുന്നു ഞാന്‍
നിന്റെ ചേതനയില്‍ വീണടിഞ്ഞു തകരുന്നു ഞാന്‍
Thursday, January 17, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment