നേസറിയില്‍് വാര്‍ഷികത്തിന്റെ സമയമായി ..... UKG-യിലെ കുരുന്നുകളുടെ വകയായി ഒരു നാടകം സിസ്ടെരമ്മ അരേന്ജ് ചെയ്തു ..... കൂട്ടത്തില്‍ മുന്‍ നിരയില്‍ ഇരുന്ന എന്നെയും നാടകത്തിനു ഒരു റോള്‍ നല്കി സ്വീകരിച്ചു....നാടകത്തിന്റെ കഥ അന്നും എനിക്കറിയില്ല ; ഇന്നും അതെ അവസ്ഥ തന്നെ ആണ് ഞാന്‍ മേന്റെന്‍ ചെയ്തു പോകുന്നത്... .....ഡയലോഗ് പഠിപ്പിക്കാന്‍ തുടങ്ങിയപ്പോളല്ലേ ഞാന്‍ കുരുങ്ങിയത്... എനിക്ക് "ഡോക്ടര്‍" എന്ന് പറയാന്‍ പറ്റുന്നില്ല.....
ആകെ നാണക്കേടായില്ലേ...... ആ അനിതയും ലക്ഷ്മിയും അജിത്തും മുരുകനും ഒക്കെ നല്ല മണി മണിയായി ഡയലോഗ് പറയുന്നു....എനിക്ക് തന്ന റോളില്‍ ഞാന്‍ അജിത്തിനെ "ഡോക്ടറെ" എന്ന് സ്ടൈലിഷായി വിളിക്കുന്ന ഒരു രംഗം ഉണ്ട് ..... കാരണം ഞാനും ആ നാടകത്തില്‍ ഒരു ഡോക്ടറല്ലേ ... എനിക്ക് "ഡോക്_ടരെ" എന്ന് പറയാനേ പറ്റുന്നുള്ളൂ ...
എന്നും നാക്ക് നന്നായി വടിക്കുന്നതാണ് .... പോരാത്തതിന് അച്ഛന്റെ വക അപ്രുവല്‍് കിട്ടിയാലേ പല്ല് തേപ്പു കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് കിട്ടൂ.... ..അത് കഴിഞ്ഞാലെ അമ്മ പ്രഭാത ഭക്ഷണം വിളമ്പു......തെങ്ങുകള്‍ നിറഞ്ഞ എന്റെ വീട്ടില്‍ "ഈര്‍ക്കില്‍ ടുങ്ക് ക്ലീനെര്‍ക്ക് " ഒരു പഞ്ഞവും ആ കാലയളവില്‍ നേരിട്ടിരുന്നില്ല.....സൊ ഒന്നോ രണ്ടോ ഫ്രഷ് ടുങ്ക് ക്ലീനെര്‍് (ഈര്‍ക്കില്‍) ഉപയോഗിച്ചാലും കുഴപ്പമില്ല.....ജിഹ്വ ചുമന്നു തുടുത്തിരിക്കണം....അങ്ങനെ വെളുപ്പിച്ചു വെളുപ്പിച്ചു നാക്കില്‍ നിന്നും രക്തം വരുത്തുന്ന ഹോബിക്കാരിയായിരുന്ന എനിക്ക് "ഡോക്ടര്‍" എന്ന് തികച്ചു പറയാന്‍ പറ്റുന്നില്ല.......ഞാന്‍ നിന്ന് ചമ്മി.....ഒത്തിരി പ്രാവശ്യം സിസ്റ്റര്‍ എന്നെകൊണ്ട് ശരിയായി പറയിപ്പിക്കാന്‍ നോക്കി..... "തല്ലണ്ടച്ച ഞാന്‍ നന്നാകില്ല" എന്നാ മുദ്രാവാക്യത്തില്‍ ഞാന്‍ ഉറച്ചു നിന്ന്....അവസാനം സിസ്റ്റര്‍ ആ ഡിസിഷന്‍ എടുക്കാന്‍ നിര്ബന്ദിതയായി....എന്നെ നാടകത്തില്‍ നിന്നും പുറത്താക്കി......പകരം വേറൊരു ശത്രുവിനെ കയറ്റി എന്റെ റോള്‍ ഭംഗിയാക്കി.........
എന്ത് ചെയ്യാനാ.. അവസാനം ഞാന്‍ എന്റെ സ്ഥിരം നമ്പര്‍ പുറത്തെടുത്തു. ---- അവിടെ ജല പ്രളയമായി. ----ഉണ്ട കണ്ണുകള്‍ വീര്‍ത്തു...അരുവിക്കര ടം തുറന്നുവിട്ട മാതിരി കുടു കൂടെ കണ്ണുനീര്‍ കവിളിലൂടെ വാര്‍നിറങ്ങി (ഇടയ്ക്കു വായിലേക്കും )..... അവസാനം എന്നെ സിങ്കിള്‍് ഡാന്‍സിനു നോമിന്റെ ചെയ്തു ആ പാവം സിസ്റ്റര്‍......അങ്ങനെ എനിക്ക് അനിതയുടെയും ലക്ഷ്മിയുടെയും മുന്നെ തല ഉയര്‍ത്താന്‍ പറ്റി... ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ വല്ലാതെ ഒരു ചമ്മല്‍.....
(കുറിപ്പ്:- സിംഗിള്‍ ഡാന്സ് കളിച്ചു കുലംക്കിയ കഥ വേറെ! ഗ്രുപ്പ് ആയിരുന്നേല്‍ മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടു കളിക്കാമായിരുന്നു....എനിക്ക് പറ്റിയ ഒരു പറ്റെ!)
No comments:
Post a Comment