Wednesday, April 22, 2009

അവള്‍


**********************************************************************

സമയം - സന്ധ്യ

************************************************************************
സൂര്യന്‍ ചക്രവാളത്തെ ചുമ്പിക്കനായി തിരക്ക് കൂട്ടുന്നു... സന്ധ്യ തനിക്കേറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടുടുത്തു തന്റെ ദേവന് വേണ്ടി -- ചന്ദ്രന് വേണ്ടി --- കാത്തിരിപ്പ്‌ തുടങ്ങി കഴിഞ്ഞു...
താഴ്വരയിലെ ഓല മേഞ്ഞ ആ കുടിലില്‍ മാത്രം ഇനിയും വിളക്ക് കത്തിയിട്ടില്ല...രജനിയുടെ പിച്ച വയ്പ്പിനു മുന്നേ തന്നെ ആ കുടിലില്‍ വിളക്ക് കത്തുന്നതാണ്...


**************************************************************************
(അവളെ കുറിച്ച് -- ഒരു കുറിപ്പ് )
**********************************************************************


അവള്‍ എന്നും രജനിയെ നിലവിളക്ക് കത്തിച്ചാണ് സ്വീകരിക്കുന്നത്‌ ... അവള്‍ സുന്ദരി ആയിരുന്നില്ലാ... എന്നാല്‍ അവളുടെ കണ്ണുകള്‍ സ്വര്‍ഗീയ കാന്തിയുള്ളവ ആയിരുന്നു... ഗംഗയുടെ ഉത്ഭവ സ്ഥാനം എത്ര മനോഹരമാണോ അതിനെക്കാള്‍ സുന്ദരമായിരുന്നു കണ്ണീര്‍ തോരാത്ത അവളുടെ നയനങ്ങള്‍....

****************************************************************************
(അവളെക്കുറിച്ച് രജനിയുടെ (രാത്രിയുടെ ) ചിന്ത )
******************************************************************************

അവള്‍ തെന്നളിന്റെയും നിലാവിന്റെയും കൂട്ടുകാരി ആയിരുന്നു...തെന്നലും നിലാവും അവളെ ആനന്ദം കൊണ്ട് മൂടിക്കുമായിരുന്നു.. എങ്കിലും അവളില്‍ എവിടെയോ ദുഖത്തിന്റെ കറുത്ത പൊട്ടുകള്‍ ഉണ്ടായിരുന്നു...അവള്‍ ഓരോ രാത്രിയും നിറഞ്ഞ സ്നേഹത്തോടെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത്‌ ഞാന്‍ പലപ്പോളും കണ്ടിട്ടുണ്ട്.... പക്ഷെ ഒരിക്കല്‍ പോലും ആരും അവളുടെ അടുത്തേക്ക് വന്നിട്ടില്ല...
തന്നെ സ്വീകരിക്കാന്‍ മാത്രമാണോ അവള്‍ നില വിളക്ക് കത്തിച്ചു പുഞ്ചിരി തൂകി കാത്തിരിക്കുന്നത്... ഒരു പക്ഷെ താന്‍ കമിതാക്കളുടെ മനസ്സില്‍ ഊഷ്മളത പകരുമ്പോള്‍ അവരുടെ ശരീരത്തിലെ ഓരോ അംഗത്തേയും ഉണര്‍ത്തുമ്പോള്‍ അവളുടെയും മനസ്സില്‍ പൂ വിരിയുന്നുണ്ടാകം...അവളും അവളുടെ ദേവനെ കാത്തിരിക്കുന്നുണ്ടാകാം...
എന്താ അവളിന്ന് മാത്രം എന്നെ സ്വീകരിക്കാന്‍ തയ്യാറാകാത്തത്? ...അവളുടെ ദേവന്‍ വന്നണഞ്ഞു കാണുമോ? അതില്‍ ആനന്ദം പൂണ്ടു അവള്‍ പതിവുകള്‍ മറന്നതാകുമോ? ഇല്ല ;... ആ മീനാക്ഷി എത്ര മതി മറന്നാലും ഈ കൂടുകാരിയെ സ്വീകരിക്കാന്‍ മറക്കില്ല...അവള്‍ എത്ര യുഗങ്ങളായി ആ ഓലപ്പുരയില്‍ നിലവിളക്കും കത്തിച്ചു ദൂരേക്ക്‌ കന്നുനട്ടിരിക്കാന്‍ തുടങ്ങിയിട്ട്.....ചിലപ്പോളെല്ലാം അവളുടെ കണ്ണുനീര്‍ കുടങ്ങള്‍ എന്റെ കാലുകളില്‍ വീഴാറുണ്ട്‌...
അവ എന്റെ മനസ്സില്‍ ആഴത്തില്‍ മു്റിവേല്‍്പ്പിക്കാറുണ്ട്...അവള്‍ക്കുവേണ്ടി അവളുടെ ദേവനെ കൊണ്ട് വരണമെന്ന് ഒരുപാട് പ്രാവശ്യം ഞാന്‍ മനസ്സില്‍ വിചാരിച്ചതാണ്...
ഇനി അവനെ കൊണ്ട് വരാത്തതിനാല്‍ അവള്‍ എന്നോട് പിണങ്ങിയിരിക്കുകയാണോ? അതോ അവള്‍ നിത്യ സത്യമായ കൂരിരുട്ടിലേക്ക് --- മരണത്തിലേക്ക് --- മനസ്സില്ല മനസ്സോടെ വഴുതി വീണോ? എല്ലാവര്ക്കും ഉന്മേഷം നല്‍കുന്ന എനിക്ക് അവള്‍ക്കു മാത്രം ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല....
അവളുടെ ദേവനിപ്പോളും എവിടെയോ തിമിര്‍്ത്താടുന്നുണ്ടാകാം..... അവനെ കാത്തിരുന്നു കുഴഞ്ഞ കണ്ണുകളുമായി അവള്‍ മരണത്തിനു കീഴടങ്ങി കാണും....

**************************************************************************
(കുടിളിനുള്ളില്‍ ഒരു വിവരണം)
******************************************************************************

ഇന്നവളുടെ കണ്ണുകള്‍ ചേതന അറ്റിരിക്കുന്നു...അവളുടെ സരീരം മരവിച്ചിരിക്കുന്നു....സുന്ദരമായ ആ ആര്‍ദ്ര മിഴികള്‍ ഇനി ഒരിക്കലും നിറയില്ല....ഇനി ഒരിക്കലും രാജനിക്കായ്‌ അവള്‍ വിളക്ക് കത്തിക്കില്ല..... തന്റെ ദേവനായ് കാത്തിരിക്കില്ല... കാരണം ഒരിക്കലും വരാത്ത ദേവനായുള്ള അവളുടെ കാത്തിരിപ്പ്‌ യമദേവന്റെ മനസ്സലിയിച്ചു....
---------- അവള്‍ ഈ സുന്ദര ലോകത്ത് നിന്ന് നക്ഷത്രങ്ങളുടെ അടുത്തേക്ക് പോയി ------
*********************************************************************************************************
(അവനായി കാത്തിരുന്നു കാത്തിരുന്നു അവള്‍ അവസാനം കുഴഞ്ഞ മിഴികളോടെ നക്ഷത്രങ്ങളുടെ അടുത്തേക്ക് മടങ്ങി പോയി )
********************************************************************************************