"നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ ... " പെട്ടെന്ന് ഫോണ്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി. മീനാക്ഷി ഓടിച്ചെന്നു ഫോണ്‍ എടുത്തു. അത് സാജനായി സെറ്റ് ചെയ്തിരിക്കുന്ന റിംഗ് ടോണ്‍ ആനു. എന്നും 6.30am നു ആശാന്റെ ഒരു കോള്‍ പതിവാണ് . വാക്ക് കൊടുക്കല്‍ ചടങ്ങ് കഴിഞ്ഞതിനു ശേഷം അത് മുടങ്ങിയിട്ടില്ല ഇതേവരെ .
സംസാരിക്കാന്‍ അവര്‍ക്കൊരിക്കലും വിഷയ ദാരിദ്ര്യം അനുഭവപെട്ടില്ല. പതിവുപോലെ അര മണികൂര്‍ നീണ്ടു നിന്ന കൊഞ്ചളിനപ്പുരം അവള്‍ പെട്ടെന്ന് വാച്ചിലേക്ക് നോക്കി . സമയം 7 മണി ആകാറായി. 7.30തിനു കമ്പനി ബസു വരും .
"ഇന്നിത്രയ്ക്ക് പോരെ " മീനാക്ഷി ചോദിച്ചു
"എന്താണെന്നു അറിയില്ല എനിക്കിന് തന്നോട് സംസാരിച്ചു മതി വരുന്നില്ല. ഇന്നെന്തോ എനിക്ക് തന്നെ കാണാന്‍ കൊതിതോന്നുന്നു. ഞാന്‍ വരട്ടെ അങ്ങോട്ട് ഒരു കാറ്റായി??" സാജന്‍ ചോദിച്ചു
"ഓഹോ അപ്പോള്‍ കറ്റായിട്ടാണോ എല്ലായിടവും പോകുന്നെ ? പിന്നെ എന്തൊരു സ്നേഹം , കല്യാണം കഴിയുന്നതുവരെ kaaNaththuLLu ഈ കൊതിയൊക്കെ , പിന്നെ അതങ്ങ് മാറും " മീനാക്ഷി സാജനെ ചോടിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ കൂട്ടി ചേര്‍ത്തു
"ഒന്ന് പോ പെണ്ണെ , ഇന്നാണ് nortellലിന്റെ HR വിളിക്കാമെന്ന് പറഞ്ഞ ദിവസം .എനിക്കവിടെ കിട്ടുമെന്നുരപ്പാണ് . അത് കിട്ടിയിട്ട് വേണം ഇവിടെ പേപ്പര്‍ ഇടാന്‍" - സാജന്‍
"എന്തിനാ ഇത്ര ദൃതി പിടിച്ചു bangloreilekku വരുന്നേ ? കല്യാണത്തിന് ഇനിയും 3 മാസം ഉണ്ടല്ലോ " ചുവന്നു തുടുത്ത മുഖത്തോടെ മീനാക്ഷി ചോദിച്ചു
സജനെക്കാള്‍ ഉപരി അയാളിങ്ങോടു എത്രയും പെട്ടെന്ന് വരണം എന്നുള്ളത് അവളുടെ ആഗ്രഹമാണ് . എന്നാലും അവളതു സമ്മതിച്ചു കൊടിക്കില്ല.. അവളും വര്‍ഗം പെണ്ണല്ലേ..
"ആയോ! ഇനി കത്തി വച്ചാല്‍ എനിക്ക് ബസ് മിസ്സ് ആകും . 10 മണിക്ക് മീറ്റിംഗ് ഉള്ളതാണ് . മീനാക്ഷി വേഗം ഫോണ്‍ വച്ചു. സാജന്റെ പതിവ് കോട്ട കൊടുത്തതിനു ശേഷം
ആകെ ഒരു യുദ്ധകാലടിസ്ഥാനത്തില്‍ അവള്‍ പ്രധമിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. ബാംഗ്ലൂരില്‍ ആയതിനാല്‍ പിന്നെ തലകുളി ആഴ്ചയില്‍ ഒരിക്കലുള്ള ഒരു പ്രതിഭാസം മാത്രമാണ് . മോയിസ്ച്ചര്യ്സര്‍ ക്രീം മേനിയില്‍ പൂസുമ്പോള്‍ അവള്‍ അറിയാതെ തന്റെ സൌന്ദര്യം ആസ്വദിച്ചു. ഇനി മൂന്ന് മാസങ്ങള്‍ മാത്രം ഞാന്‍ എന്റെ സാജന്റെതായി തീരും . അവളുടെ മുഖത്ത് കള്ള ചിരി മിന്നി മാഞ്ഞു . ചെവികള്‍ രണ്ടും തക്കാളി നിറമായി.
സാജന്‍ , 28 വയസ്സ്, തൃപ്പുന്നിതരയാണ് സ്വദേശം . അച്ചനും അമ്മയ്ക്കും ഒരൊറ്റ മകന്‍ സുമുഖന്‍ , സുന്ദരന്‍ . ഒരു ചെറിയ ബുള്‍ഗാന്‍ താടിമുടി ഉണ്ട് ആ മുഖത്ത് . സാജനെ ഓര്‍ക്കൂട്ടില്‍ ആഡ് ചെയ്തപ്പോല്‍ത്തന്നെ കൂടുകാരികളുടെ കുശുമ്പു കമ്മെന്റ് കിട്ടി തുടങ്ങിയതാണ് , എങ്ങനെ ഒപ്പിച്ചു ഈ ചൊങ്കന്‍ ചെക്കനെയെന്നു?
ഓഫീസിലേക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ വെറുതെ ഓരോന്ന് സ്വപ്നം കണ്ടു .ബംഗ്ലൂര്‍ ട്രാഫിക്കിനെ വെറുത്തിരുന്ന മീനാക്ഷി ഇപ്പോള്‍ അതിനെ ഇഷ്ടപെടുന്നു . തന്റെ പകല്കിനവുകള്‍ക്കുള്ള സൌകര്യവും ദൈര്‍ക്യവും ഒരുക്കുന്നത് ഈ യാത്രയാണ് .
സമയം 1 മണി കഴിഞ്ഞു. സൂര്യന്‍ അത്യുഗ്രനായി നഗ്നയായ ഭൂമിക്കുമേല്‍ രൂക്ഷമായി തന്റെ കിരണങ്ങള്‍ അയക്കുന്നു . മീനാക്ഷി ഓപ്പണ്‍ കാഫെട്ടെരിയയില്‍ ഫ്രെണ്ട്സിനോപ്പം കുവിലാണ് . സൌത്ത് ഇന്ത്യന്‍ അന്ളിമിട്ടടിന്റെ നീണ്ട ക്യുവായിരുന്നു അത് . പെട്ടെന്ന് ഫോണ്‍ മുഴങ്ങി "നീ എനെ സര്‍ഗ സൌന്ദര്യമേ .." അവള്‍ ഉടനെ ഫോണ്‍ എടുത്തു കൂടുകാരികളുടെ ആക്കി ചിരിക്കിടയില്‍ നിന്നും ഓടി ലോനിലേക്ക് പോയി.
"എന്തെ , ഈ നേരത്ത് , ഊണ് കഴിഞ്ഞോ?" മീനാക്ഷി
"ഇല്ല കഴിഞ്ഞില്ല, തന്നോട് സംസാരിക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം , അതാ വിളിച്ചത് . ഇന്ന് പതിവ് കോട്ടയില്‍ നിന്നും ഒന്ന് കൂടി വിളിക്കാമെന്ന് വച്ചു" -- സാജന്‍
"എത്രയാ ബില്ല് വരുന്നതെന്ന് വല്ല പിടിയുമുണ്ടോ? അതെ, എന്തായി nortel-ലിന്റെ കാര്യം ?" - meenakshi
"അത് പറയാനാ വിളിച്ചത് , അവര്‍ വിളിച്ചു . നെക്സ്റ്റ് മന്ത് ജോയിന്‍ ചെയ്യണം . ഞാന്‍ ഇന്നുതന്നെ ഇവിടെ പപ്പേര്‍ ഇടുവാന്‍ പോവുക. 6 മന്ത്സ് കമ്പ്ലീറ്റ് ആകാത്തതിനാല്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടി വരും . allel moonnu maasam ഇവിടെ nilkkanam " - സാജന്‍
"അതെ, ഞാന്‍ ലോണില്‍ വന്നു നില്‍ക്കുക ; പ്രിയയും , മഞ്ജുവും ഒക്കെ ക്യുവില്‍ നില്‍ക്കുകാന് . ഇപ്പോള്‍ സാജന്‍ എവിടെ നില്‍ക്കുക? അതെ vishapponnumille?" - മീനാക്ഷി
"വിശപ്പൊക്കെ ഉണ്ടെടോ , തന്നോടൊന്നു സംസാരിക്കാനായി വിളിച്ചത ഞാന്‍ ". ഞാന്‍ ഇപ്പോള്‍ രൂഫ് ടോപ്പില നില്‍ക്കുന്നെ . 8th ഫ്ലോറില്‍ . താഴേക്കു പോകാന്‍ പോവുകാണ് . ലിഫ്റ്റ് വരാറായി , താന്‍ ഫോണ്‍ വയ്ക്കണ്ട കേട്ടോ, താഴെ എത്തുന്നതുവരെ തന്റെ ശബ്ദം കേള്‍ക്കാലോ" - സാജന്‍
പെട്ടെന്നൊരു നിലവിളി അലര്‍ച്ച ആ ഫോണില്‍ നിന്നും മീനാക്ഷി കേട്ടു . പിന്നെ ആ ഫോണ്‍ നിശ്ചലമായി .
മീനാക്ഷി അറിഞ്ഞില്ല ആ ലിഫ്റ്റ് തന്റെ പകല്‍ കിനാക്കളെ മുഴുവന്‍ കൊന്നുകളഞ്ഞെന്നു. പെട്ടെന്ന് ഒരു കാറ്റ് തന്റെ മുഖത്ത് തലോടുന്നതായി അവള്‍ക്കു തോന്നി.. അവള്‍ക്കു സാജന്റെ സാമീപ്യം പെട്ടെന്ന് മിന്നിമാഞ്ഞു . അവള്‍ സ്പദ്തയായി.
Friday, January 14, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment