Friday, January 21, 2011

മിട്ടായി ഉമ്മ ......

കാലത്തിന്റെ ഒഴുക്കില്‍ ഇപ്പോള്‍, ഇവിടെ , ഈ നിമിഷത്തില്‍ മിട്ടായി പകുതി കടിച്ചു നിനക്ക് നല്‍കുമ്പോള്‍ അറിയാതെ ഉള്ളില്‍ വെറുതെ
ഒരു ചമ്മല്‍ തോന്നി പോയി ...

പണ്ട് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു ഓര്‍മ്മ.. പക്ഷെ അന്ന് എട്ടും പൊട്ടും തിരിയാതെ ഓരോന്ന് കാട്ടി കൂട്ടിയെന്നു വച്ച്... ഇന്നിപ്പോള്‍, അങ്ങനെ അല്ലല്ലോ...

ഛെ, ഞാന്‍ അറിയാതെ ആ മിട്ടായി നിനക്കായി കടിച്ചു പകുത്തെടുത്തു....

എന്തായാലും ആ ചമ്മല്‍ ഒഴിവാക്കാനായി നീ ചേര്‍ത്ത അലങ്കാരം കൊള്ളാം..... .. ഇതൊരു "മിട്ടായി ഉമ്മയായി " ഞാന്‍ സ്വികരിക്കുന്നെന്നത് ...

മിട്ടായിയില്‍ കലര്‍ന്ന എന്റെ തുപ്പലിനും ,ചുണ്ടിനും ഒരു ഉമ്മയുടെ വില കൊടുത്തു....
കൊള്ളാം മിട്ടായി ഉമ്മ ......

എന്തായാലും കാട്ബെരീസുകാര്‍ ഇതരിയണ്ട.. അവര്‍ ഈ വാചകം പരസ്യത്തിനായി എടുത്തു കളയും

2 comments:

Mithun Varma said...

ചെറുതെങ്കിലും സുഖം തോനുന്ന ഒരു പോസ്റ്റ്.. ഇത്തരം സുഖമുള്ള നുറുങ്ങ് ഓർമ്മകൾ എന്നും ജീവിതത്തിന് കുളിർമ്മയേകും.. ഇനിയും ഇതു പോലെ കുഞ്ഞു മിട്ടായി മധുരത്തിനായി കാത്തിരിക്കുന്നു.. )

Manju said...

എയ് ദളം, ഇത് തന്റെ പോസ്റ്റ് ആണോ?
http://chhaayam.blogspot.com/2011/09/blog-post.html
എന്തു പറ്റി? ഒരു നിരാശയും ദു:ഖവുമൊക്കെ ഉള്ള പോലെ.