Wednesday, December 12, 2007

ഞങ്ങളെ ഫ്ലാറ്റ് ആക്കി..

ഒരായിരം സ്വപ്നങ്ങളുമായി ഒരു ഫ്ലാടിനു അഡ്വാന്സ് കൊടുത്തിട്ട് വര്ഷം രണ്ടായി...... "നാളെ നാളെ നീളെ നീളെ " എന്ന vachakam അന്വര്ത്ഥം ആക്കും വിധം പണി അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു.... " എ..എ ...ന്താ ... പറയുകാ..കാ..കാ... "
ഇതിങ്ങനെ പോയാല് മോന്റെ vidyaarambhavum വീടിന്റെ പാലു കാച്ചും ഒരേ ദിവസം നടത്താം.....
സിനിമയില് സ്ലോ മോഷന് വളരെ ഇഷ്ടമായ എനിക്ക് ജീവിതത്തില് തെല്ലും അത് ulkollan കഴിയുന്നില്ല....
ഓരോ ആഴ്ചെയും ഒരുപാട് പ്രതീക്ഷയോടെ സൈറ്റില് പോകും.... അര മണികൂര് അവിടെ നിന്നു ബില്ടെരെ തെറി വിളിക്കും.... പിന്നെ "ഇനി അടുത്ത ആഴ്ച വരാം " എന്ന് സ്വയം ആശ്വസിപ്പിച്ചു കൂട്ടത്തില് hubbiyeyum ആശ്വസിപ്പിച്ചു മടങ്ങി പോരും.....

വന്നു വന്നു വീകെണ്ടിലെ ഒരു പ്രതിഭാസമായി മാറി ഈ "flat വിസിറ്റ്"....... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന പ്രതീക്ഷയുമായി വീണ്ടും വീകെണ്ടുകളില് ഇതു തുടരുന്നു......

തുടര്ക്കഥകള് ഒന്നും ഇഷ്ടമല്ലാത്ത എനിക്ക് ഈ thudarkkatheye ഇഷ്ടപെട്ടെ മതിയാകൂ..... "loan" എന്ന ഭീകരന് അതിനായി ഞങ്ങളെ കണ്ണൂരുട്ടികോണ്ടേ ഇരിക്കുന്നു.....

കുറിപ്പ് :
( ഫ്ലാറ്റില് താമസമായിട്ടെ ഡെലിവറി നടത്തു എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുന്ന സുഹൃത്തിന്റെ മാനസിക അവസ്ഥ ആലോചിക്കുമ്പോള് നമ്മുടെ വേദന വെറും "shoo" )

No comments: