എന്റെ വല്ലിയിലെ ഓരോ പൂവും കൊഴിയുന്നു....അവയെ ഓര്‍ത്തു എന്റെ മനം തേങ്ങിക്കരയുന്നു...എന്തിനണെന്നെനിക്ക് ഇനിയും അറിയില്ല...
വിരിയനുള്ള മൊട്ടുകളെ കുറിച്ച് സ്വപ്നം കാണാന്‍ എനിക്ക് കഴിയുന്നില്ല...എല്ലാവരും വിരിഞ്ഞ പൂക്കളേയും മോട്ടുകളെയും സ്നേഹിക്കുമ്പോള്‍ , ഞാന്‍ മാത്രം കൊഴിഞ്ഞ പൂവിനെ ചൊല്ലി വിലപിക്കുന്നു...
ഭൂത കാലത്തെയും നഷ്ട സ്വപ്നങ്ങളെയും മാത്രമാണ് എന്റെ മനസ് എത്തി നോക്കുന്നത്.. എന്റെ മനസിലേക്ക് പൂക്കള്‍ അനുവാദമില്ലാതെ ഓടിക്കയരുന്നു....ഞാന്‍ സ്നേഹിച്ചു തുടങ്ങുപോളേക്കും അവ പടിയിറങ്ങി പോകുന്നു...ഞാന്‍ ഇന്നും അവയ്ക്ക് വേണ്ടി എന്റെ മനസിന്റെ വാതായനങ്ങള്‍ തുറന്നിട്ടു വിളക്ക് കൊളുത്തി കാത്തിരിക്കുന്നു...
ആ പൂക്കള്‍ ഇനി ഒരിക്കലും വരില്ല എന്നെനിക്കറിയാം...എന്നാലും പ്രതീക്ഷയുടെ പ്രകാശത്തിന്റെ ചുവട്ടില്‍ ഇന്നും ഞാന്‍ അവയ്ക്കായി കാത്തിരിക്കുന്നു....
Wednesday, April 22, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment