കൊഴിയുന്ന കനവിന്റെ ചില്ലയില്‍ നിന്നും
അടരാതെ നിന്ന് നീ മൌനമായി....
അനുരാഗ വാതില്‍ തുറന്നു നീ ഇന്നെന്റെ
അകതാരില്‍ സ്നേഹത്തിന്‍ ദീപ്തിയായി..
എന്നില്‍ തുളുമ്പുന്ന സ്നേഹത്തിന്‍
മുത്തുകള്‍ കോര്‍ത്ത് നീ
എന്തിനീ മിഥ്യയാം മാല തീര്‍ത്തു...
ആശകള്‍് തന്നു നീ , മോഹങ്ങള്‍ തന്നു നീ എന്നിട്ടും എന്തിനീ മൌന രാഗം?
ഉരുകുന്ന നിന്‍ മനം അറിയുന്നു ഞാന്‍ ;
ഇന്നും എരിയുന്ന എന്‍ മനം അറിവതാരോ?
ആര്‍ദ്രമാം എന്‍ കാവില്‍ തഴുകാതെ,
എന്തിനായ് അകലുന്നു, മായുന്നു എന്നില്‍ നിന്നും?
ഒരു വലപൊട്ടായി തകര്‍ന്നു വീഴുമ്പോളും
ആശിച്ചു പോകുന്നു അറിയാതെ ഞാന്‍,
ഇന്നും കാതോര്‍ത്തിരിക്കുന്നു പിന്‍ വിളിക്കായി...(നിന്‍ വിളിക്കായി )
Tuesday, April 21, 2009
Subscribe to:
Post Comments (Atom)
2 comments:
അറിയാത്ത നമ്പരില്‍ നിന്ന് വിളീ വന്നാലും എടുക്കണേ....ചിലപ്പോള്‍ അവനാകും :)
thanks for the comments
Post a Comment