Tuesday, April 21, 2009

പിച്ചകമൊട്ടു

അറിയുന്നു ഞാന്‍ നിന്നെ, നിറയുന്ന സ്നേഹത്തിന്‍,
കണികയില്‍ നിന്നും വിടരുന്ന പ്രേമമേ.
തഴുകുവാന്‍ ഉള്ളില്‍ കൊതിയുണ്ടാതെന്കിലും
അരുതെയെന്നോതുമെന്‍ മാനസമെപ്പോഴും
അകലയായ് നിന്ന് ഞാന്‍ കാണുന്നിതെപ്പോഴും
ഒഴുകുന്ന നിന്‍ രാഗ നിത്യ സത്യം
കഷ്ടമീ എന്‍ ഗതി, നിന്‍ രാഗ സത്യത്തെ -
നഷ്ടമായ് തീര്‍ക്കുവാന്‍ മാത്രമാണെന്‍ വിധി
എന്‍ അന്തരാത്മാവില്‍ എന്നോ തളിര്‍ത്തൊരു
പിച്ചക മൊട്ടിത് നല്‍കുന്നു നിനക്കായി
ഈ ജന്മം നിന്‍ രാഗം അറിയുവാന്‍ മാത്രമായ്‌
പെയ്തൊഴിയുന്നു ഞാന്‍ മൌനാനുരാഗിയായ്
എന്നിട്ടും ഈ മനം മന്ത്രിപ്പു അറിയാതെ -
അറിയുന്നു നിന്‍ സ്നേഹം, സ്നേഹിപ്പു ഞാന്‍ നിന്നെ;

No comments: