Tuesday, April 21, 2009

എന്റെ കണ്ണനായ്

എന്‍ തളിര്‍ ദളങ്ങളില്‍
നീ തന്നൊരാ മുത്തുകള്‍
എത്രയോ സുന്ദരമായിരുന്നു..
അതില്‍ നിറയുന്ന തേന്‍
കണികകളൊക്കെയും നിന്‍ രാഗമല്ലേ?
അവ എന്‍ സ്വന്തമല്ലേ?
എന്‍ കനവില്‍ തെളിയുന്ന വര്ണ്ണ്ങ്ങളൊക്കെയും
നല്കുന്നു ഞാന്‍ എന്‍ കണ്ണനായ് മാത്രം
അറിയുക നീ അതിന്‍ പൊരുളുകള്‍ ഒക്കെയും
ആഴലുന്നോരെന്‍ ആത്മ നൊമ്പരവും
അതില്‍ തെളിയുന്ന സ്നേഹ് ബിംബങ്ങളൊക്കെയും
നിനക്കായ്‌ മാത്രം എന്നും നിനക്കായ്‌ മാത്രം

2 comments:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ബ്ളൊഗിടുന്ന തന്നെ സമ്മതിച്ചു തന്നിരിക്കുന്നു. കീപിറ്റ് അപ്, ബേബീ...........

Rejeesh Sanathanan said...

അതിരിക്കട്ടെ ആരാ ഈ കണ്ണന്‍...............:)

ഞാന്‍ ഓടി............